സ്വന്തം ലേഖകൻ: 2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. മാര്‍ച്ച് 29-ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരണം.
എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനാണ് തുടങ്ങുക. മേയ് പത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 70 മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും ഇത്തവണ. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതും.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 2023 മാര്‍ച്ച് പത്തിന് ആരംഭിക്കും. മാര്‍ച്ച് 30-നാണ് അവസാന പരീക്ഷ. പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 27-ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടേത് ഫെബ്രുവരി 25-നാണ്. രാവിലെ ഒന്‍പതരയ്ക്കായിരിക്കും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല