മാഞ്ചസ്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ലത്തീന്‍ ആരാധനാ ക്രമത്തിലുള്ള മലയാളം കുര്‍ബ്ബാനയും വി അന്തോണീസിന്റെ നൊവേനയും ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും. നോര്ത്തെന്ഡനിലുള്ള സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വികാരി റവ ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് മുഖ്യകാര്‍മ്മികനായിരിക്കും.
അത്ഭുത പ്രവര്‍ത്തകനും ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ പാദുവായിലെ വി അന്തോണീസിന്റെ നാമധേയത്തില്‍ നടന്നുവരുന്ന നൊവേനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.
അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും താങ്ങി നിലകൊള്ളുന്ന ഉണ്ണിയേശുവിനെ കൈകളില്‍ വഹിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച വി അന്തോണീസിന്റെ നൊവേനയില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹങ്ങള്‍ കൂടുതലായി പ്രാപിക്കുവാന്‍ എല്ലാവരെയും റവ ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് സ്വാഗതം ചെയ്ത് കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല