1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

ജിജി നട്ടാശ്ശേരി

മലങ്കര സഭയുടെ പ്രകാശ ചൈതന്യവും പ്രാര്‍ഥനാ ഗോപുരവുമായ പരുമല കൊച്ചുതിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇംഗ്ലണ്ടിന്റെ കാവല്‍ പിതാവും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രകാശ കിരണവും വിളിച്ചാല്‍ വിളികേള്‍ക്കുന്ന വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വം കൊണ്ടാടുന്നു.
മേയ് 25 വെള്ളിയാഴ്ച 7.30ന് സന്ധ്യാ നമസ്‌ക്കാരവും മേയ് 26 തിയതി രാവിലെ പ്രഭാത നമസ്‌ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും കൈമുത്തും നടത്തപ്പെടുന്നു. അതിനെത്തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ ഗീവറുഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്താവിന്റെ നാമത്തില്‍ ക്ഷണിക്കുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. മാത്യു എബ്രഹാം കാര്‍മ്മികത്വം വഹിക്കും.

വിശദ വിവരങ്ങള്‍ക്ക്
കെ.എസ്. എബ്രാഹം- 07828613842
ഷിബു തോമസ്- 07984144254

ജേക്കബ്‌ തോമസ്‌ -07898299387

വിലാസം
ഓള്‍ സെയ്ന്റ് ചര്‍ച്ച്, 1 സട്ടണ്‍ റോസ്,

സൗത്തെന്‍ഡ് ഓണ്‍ സീ, SS2 5PA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.