ബര്‍മിംഗ്ഹാം സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാളും ഇടവക ദിനവും 2012 മെയ്5-)o തീയതി ശനിയാഴ്ച പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. ബര്‍മിംഗ്ഹാം ആല്‍ബര്‍ട്ട് റോഡിലുള്ള സ്ട്രെച്ച്ഫോട് പള്ളിയില്‍ രാവിലെ 10 നു വികാരി ഫാ. തോമസ് പുതിയാമഠത്തില്‍ കൊടി ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പെരുന്നാള്‍ ചടങ്ങുകള്ക്ക് ഫാ മാണി കല്ലാപ്പുറം മുഖ്യ കാര്‍മികത്വം വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ പാരമ്പര്യ തനിമ യോടെ നടന്ന പ്രദക്ഷിണത്തില്‍ അനേകം വിശ്വാസികള്‍ പങ്കു കൊണ്ടു.
വിഭവ സമൃദ്ധമായ നേര്‍ച്ച സദ്യക്ക് ശേഷം നടന്ന ഇടവക ദിന ആഘോഷങ്ങള്‍ ഫ . മാണി കല്ലാപ്പുറം ഉത്ഘാടനം ചെയ്തു . ഇടവക വികാരി ഫാ. തോമസ് പുതിയാമഠത്തില്‍ അധ്യക്ഷത വഹിച്ചു . ഇടവകയുടെ ട്രസ്ടി ബാബു സ്വാഗതവും സെക്രട്ടറി ഷൈന് നന്ദിയും രേഖപ്പെടുത്തി . സണ്ഡേ സ്കൂള് , വനിതാ സമാജം എന്നിവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കപെട്ടു. തുടര്‍ന്നു സണ്ഡേ സ്കൂള് , വനിതാ സമാജം എന്നിവയുടെ നേത്രത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപെട്ടു. ബര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും ഉള്ള അനേകം വിശ്വാസികള്‍ പെരുന്നാളിലും, ഇടവക ആഘോഷങ്ങളിലും പങ്കെടുത്ത് അനുഗ്രഹീതരായി.വൈകുന്നേരം 5 മണിക്ക് കൊടിയിറക്കിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.
ബര്‍മിംഗ്ഹാം ഇടവകയില് എല്ലാ മാസവും ഒന്നാം ശനിയാഴ്ച രാവിലെ 10 മണിക്ക് വി കുര്‍ബാനയും മുന്നാം ശനിയാഴ്ച വിവിധ ഭവനങ്ങള്‍ കേന്ദ്രികരിച്ച് പ്രാര്‍ത്ഥന യോഗവും ക്രമീകരിച്ചു നടന്നു വരുന്നു. പെരുന്നാളും ഇടവക ദിന ആഘോഷവും വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ച എല്ലാവരെയും വികാരി ഫാ. തോമസ് പുതിയാമഠത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു.
Please follow the link for more photos http://jsocbirmingham.org/Photos/default.html
പള്ളിയുടെ വിലാസം
All Saints Church, Albert Road,
Stechford. B33 8AA, Birmingham, United Kingdom
www.jsocbirmingham.org
കുടുതല്‍ വിവരങ്ങള്‍ക്ക് :
Fr Thomas Puthiyamadom +44- 07574469741
Babu Varghese: +44- +44- 1283740503 (H), +44- 7743567410 (M)
Shine Mathew : +44- 1216034157 (H), +44- 7877448475 (M)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല