ബെര്‍മ്മിംഹാം: ഇംഗ്ലണ്ടിന്റെ കാവല്‍പിതാവായ വി ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍ വെസ്റ്റ് മിഡ്‌ലാന്റിലെ ആദ്യത്തെ ഇടവകയായ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ( CHURCH OF THE ASCENSION. PINEAPPLE GROVE, STIRCHLEY B30 2TJ )വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കും. മെയ് 5 ശനിയാഴ്ച ആറു മണിക്ക് കൊടികയറ്റവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാനവും, സണ്ടേസ്‌കൂള്‍, ഭക്ത സംഘടനകളുടെ വാര്‍ഷികവും അത്താഴ വിരുന്നും ഉണ്ടായിരിക്കും. പിറ്റേ ദിവസം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രാര്‍ത്ഥന,കുരിശിന്‍ തൊട്ടിയിലേക്കുള്ള പ്രദിക്ഷിണം, ലേലം,നേര്‍ച്ച വിളമ്പ്, സ്‌നേഹ വിരുന്ന് മുതലായവ ഉണ്ടാകും .
ലോകത്തിന്റെ എല്ലാ എപ്പിസ്‌ക്കോപ്പല്‍ സഭകളും വി. ഗീവറുഗീസ് സഹദായെ പരിശുദ്ധനായി അംഗീകരിക്കുകയും മദ്ധ്യസ്തതില്‍ അഭയം തേടുന്നുണ്ട്.AD 25 ല്‍ പാലസ്തീനില്‍ ജനിച്ച വിശുദ്ധ ഗീ വറുഗീസ് സഹദ പതിനേഴാം വയസില്‍ റോമന്‍ പടയാളിയാവുകയും തുടര്‍ന്ന്‍ ഉന്നത സ്ഥാനലപ്തിയും നേടി.അന്നത്തെ ചക്രവര്‍ത്തി ഡയോക്ലീഷ്യന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോള്‍ അതിനെതിരെ പോരാടി.കഴുത്തറത്ത് കൊല്ലപ്പെടുന്നത് വരെ രക്ഷകനായ കൃസ്തുവിനെയും വിശ്വാസത്തെയും അദ്ദേഹം ഉപേക്ഷിച്ചില്ല.AD 303 ഏപ്രില്‍ 23 നാണ് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചത്.ഇംഗ്ലന്ടിനു പുറമേ ജോര്‍ജിയ,ഈജിപ്റ്റ് ,ബള്‍ഗേറിയ ,ഗ്രീസ് തുടങ്ങി അനേകം രാജ്യങ്ങളുടെ കാവല്‍ പിതാവാണ് വിശുദ്ധ ഗീ വറുഗീസ് സഹദ.
ഈ വര്‍ഷത്തെ പെരുന്നാളിന് വിശിഷ്ടാതിഥികല്‍ക്കൊപ്പം ചെണ്ട മേളങ്ങവുമായി പോര്‍ട്സ്മൌത്ത് സെന്‍റ് തോമസ് ഫെല്ലോ ഷിപ്പിലെ കലാകാരന്മാരും ഉണ്ടായിരിക്കും.കോര്‍ എപ്പിസ്കോപ്പ ഫാദര്‍ എല്‍ദോസ് കൌങ്ങുംപിള്ളി അച്ചന്‍റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി പെരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.ഏവരെയും അത്യന്തം സന്തോഷത്തോടെ പെരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല