1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2011

സാബു ചുണ്ടക്കാട്ടില്‍

പീറ്റര്‍ബ്രോ: പീറ്റര്‍ബ്രോ സെന്റ്‌ ജോണ്‍സ് മാര്‍ത്തോമാ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. റോക്ക് ആന്‍ഡ്‌ ഗ്രെയിസ്‌ സെന്റര്‍ ഹാളില്‍ നടന്ന ആഘോഷങ്ങളില്‍ വികാരി ഫാ: ഈപ്പന്‍ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.

ലീലാമ്മ ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ നടന്ന കോമഡി സ്കിറ്റ് മുഖ്യ ആകര്‍ഷകമായി. അനു എബ്രഹാം പരിപാടികളുടെ അവതാരക ആയിരുന്നു. ഏരിയാ സെക്രട്ടറി എബി കെ എബ്രഹാം സ്വാഗതം ആശംസിച്ചു. കരോള്‍ മാസ്റ്റര്‍ ബിനു ജോര്‍ജിന്റെ നേതൃത്വത്തില്‍ ഗായകസംഘം അതിമനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകന്‍ ആല്‍ബര്‍ട്ട് വിജയന്‍ ഗായകസംഘത്തിന് നേതൃത്വം നല്‍കി.

ഫാ: ഈപ്പന്‍ എബ്രഹാം ക്രിസ്തുമസ് സന്ദേശം നല്‍കി. റിനു വര്‍ഗീസ്‌ തോമസ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരസ്പരം ആശംസകള്‍ നേര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി എബി.കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി നടന്ന ക്രിസ്തുമസ് കരോള്‍ ഏവര്‍ക്കും നവ്യാനുഭവമായി. പ്രയര്‍ ഗ്രൂപ്പിന്റെ മുഴുവന്‍ അംഗങ്ങളുടെ ഭവനങ്ങളിലൂടെയാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ നാടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.