അലക്‌സ് വര്‍ഗീസ്
വിഥിഷോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ദൈവമാതാവിന്റെ തിരുന്നാളും വണക്കമാസ സമാപനവും ഭക്തിപൂര്‍വം ആഘോഷിച്ചു. വൈകിട്ട് അഞ്ചിന് ജപമാല, വണക്കമാസ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഫാ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബനാ നടന്നു. കന്യാമറിയം, അമ്മയും സഹോദിയും സുമംഗലിയുമായ മാതാവിനോടുള്ള ഭക്തി മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ പ്രത്യേകം പ്രകടിപ്പിക്കാറുണ്ടെന്ന് ഡോ ലോനപ്പന്‍ പറഞ്ഞു.
മെയ് മാസം ഒന്നു മുതല്‍ കുടുംബ യൂണിറ്റുകലുടെ ആഭിമുഖ്യത്തില്‍ ഇടവക വീടുകളില്‍ നടന്നു വന്ന വണക്കമാസ പ്രാര്‍ത്ഥനകളുടെയും സമാപനം കൂടിയായിരുന്നു ഇന്നലെ നടന്ന തിരുന്നാള്‍ ആഘോഷങ്ങള്‍. ദിവ്യബലിക്ക് ശേഷം പാച്ചോര്‍ നേര്‍ച്ച വെഞ്ചരിച്ച് വിതരണം ചെയ്തു. പിന്നീട് പാരിഷ് ഹാളില്‍ സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല