ബെന്നി വര്‍ക്കി പെരിയപ്പുറം
പരിശുദ്ധ ദൈവ മാതാവിന്റെ കൊന്ത മാസാചാരണത്തിന്റെ സമാപനവും മാതാവിന്റെ പെരുന്നാളോഘോഷവും ഒക്റ്റോബര്‍ പതിനഞ്ചിന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് വാല്‍സാല്‍ സെന്റ് പാട്രിക് കാത്തലിക് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. തിരുന്നാളോഘഷത്തിനു മുഖ്യ കാര്‍മികനായി മാണ്ട്യ രൂപതാ മെത്രാന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പങ്കെടുക്കും. കൂടാതെ ഫാദര്‍ ജോമോന് തൊമ്മാന , ഫാദര്‍ ജോയ് ചേറാടി എന്നിവര്‍ സഹ കാര്‍മികരാകും. തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം, സ്നേഹ വിരുന്നു, തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നും എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.
പള്ളിയുടെ വിലാസം:
ST. PATRICS CATHOLIC CHURCH
BLUELANE WALSALL
WS28HN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല