സ്വന്തം ലേഖകന്‍: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരക്കേറിയ വ്യാപാര സ്ഥലത്ത് സ്‌ഫോടനം, നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ വ്യാപാര സ്ഥലത്തായിരുന്നു സ്‌ഫോടനമെന്നതിനാല്‍ പരിക്കേറ്റവുടെ എണ്ണം കൂടുതലാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
10 പേര്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനമുണ്ടാകാനുള്ള കാരണം അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല