1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011


യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെതെന്ന് കരുതുന്ന കല്ലറ പുരാവസ്തു ഗവേഷകര്‍ തുര്‍ക്കിയില്‍ കണ്ടെത്തിയത്രേ! ഇദ്ദേഹത്തെ എണ്‍പതാമത്തെ വയസ്സില്‍ റോമക്കാര്‍ വധിച്ചുവെന്നാണ് കരുതപ്പെടുന്നത്. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ചാമുക്കെലെയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് ഫിലിപ്പോസിന്റെതെന്ന് കരുതപ്പെടുന്ന കല്ലറ കണ്ടെത്തിയിരിക്കുന്നത്.

ഒരുമാസം മുന്‍പിവിടെ പുരാതന ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു അതേ തുടര്‍ന്നു പുരാവസ്തു ഡിപാര്‍ട്ട്മെന്റ് ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ കല്ലറയും കണ്ടെത്തിയിരിക്കുന്നത്.

കല്ലറ വൈകാതെ തന്നെ തുറന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫിലിപ്പോസ് ക്രിസ്തുവിന്റെ മരണശേഷം ക്രിസ്തുമത പ്രചാരകനായ് ഗ്രീസിലും തുര്‍ക്കിയിലും ജീവിച്ചു എന്നാണു കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.