പോര്‍ട്‌സ്മൗത്ത്: സൗത്ത് ഓഫ് ഇംഗ്ലണ്ടിലെ ആദ്യത്തെ മലയാളി കൂട്ടായ്മയായ സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും യൂറോപ്യന്‍ പര്യടനവും നടത്തി. മൂന്ന് ദിവസം നീണ്ട് നിന്ന പര്യടനത്തില്‍ ഹോളണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫാ. എല്‍ദോസ് കൗങ്ങംപിളളിലിന്റെ നേതൃത്വത്തില്‍ അന്‍പത്തി ഏഴ് പേരാണ് പര്യടനത്തില്‍ പങ്കെടുത്തത്.
പര്യടനത്തില്‍ നിന്ന് മിച്ചം വന്ന തുകയും പങ്കെടുത്തവരുടെ സഹായവും ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാഴ്ച 2012 എന്ന പദ്ധതിയിലേക്ക് സംഭാവനയായി നല്‍കി. ഈ പദ്ധതി പ്രകാരം അന്ധരായ മൂന്ന് പേര്‍ക്ക് കാഴ്ച നല്‍കാനായതായി ഫെല്ലോഷിപ്പിന്റെ സെക്രട്ടറി സുനില്‍ജോര്‍ജ്ജ് പത്രക്കുറിപ്പില്‍ അറിയിച്ചു. സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഒക്ടോബര്‍ 27ന് പോര്‍ട്‌സ്മൗത്തില്‍ വച്ച് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല