സെന്റ് തോമസ് പ്രയര്‍ ഫെല്ലെഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും ഫെല്ലോഷിപ്പിന്റെ ഒന്‍പതാമത് വാര്‍ഷികവും ഡിസംബര്‍ 27ന് (ചൊവ്വ) ആഘോഷിക്കുന്നു.
ഫാദര്‍ എല്‍ദോസ് കവുങ്ങുംപിള്ളില്‍,ഫാ ജോണ്‍ പ്രിസ്ടണ്‍ തുടങ്ങിയവര്‍ ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് കരോള്‍ ഗാനാലാപനം, സാന്റാക്ളോസിന് സ്വീകരണം, ടാബ്ളോ, ഡാന്‍സ്, മെഡ്ലെ, കപ്പിള്‍ ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, കോമഡി സ്കിറ്റ്, ഫാഷന്‍ ഷോ, ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറും. ഇതോടനുബന്ധിച്ച് ആര്‍ട്ടിസ്റ് മനോജ് പോര്‍ട്ട്സ്മൌത്ത് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ലേലവും ഉണ്ടായിരിക്കുന്നതാകും. ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്.
പ്രോഗ്രാം നടക്കുന്ന സ്ഥലം- ബക്ക്ലാന്റ് കമ്മ്യൂണിറ്റി സെന്റര്‍, മാലിന്‍സ് റോഡ്, ബക്ക്ലാന്റ്, പോര്‍ട്ട്സ്മൌത്ത് PO2 7BL
തീയതി- 27/12/2011 ചൊവ്വാഴ്ച്ച നാലും മണി മുതല്‍ പത്ത് മണി വരെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല