വിദ്യാര്‍ഥികളുമായി ലൈംഗികവേഴ്ച നടത്തിയ ഹൈസ്കൂള്‍ അധ്യാപികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അഞ്ച് വിദ്യാര്‍ഥികളുമായാണ് സ്റ്റേസി ഷൂലെര്‍ എന്ന അധ്യാപിക ലൈംഗിക ബന്ധം പുലര്‍ത്തിയത്. ഫുട്ബോള്‍ താരങ്ങളായ വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടും.
നാല് വര്‍ഷം തടവ് ശിക്ഷയാണ് അധ്യാപികയ്ക്ക് വിധിച്ചിരിക്കുന്നത്. ജിം അധ്യാപികയാണിവര്‍. 2010-അധ്യാപികയുടെ വീട്ടിലാണ് സംഭവം നടന്നത്. അപ്പോള്‍ അവര്‍ മദ്യലഹരിയിലായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു.
അധ്യാപകര്‍ കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഒഹിയോവില്‍ കുറ്റകരമാണ്. അതേസമയം അധ്യാപികയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും നടന്ന സംഭവങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ലെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല