1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് കുംഭകര്‍ണനെ ആയിരിക്കും. പതിനഞ്ചുകാരിയായ സ്റ്റേസി മാസങ്ങളോളം ഉറങ്ങിപ്പോകുന്ന ഒരു ന്യൂറോളജിക്കല്‍ ഡിസോഡറിന് അടിമയാണ്. കഴിഞ്ഞ ഏപ്രിലില്‍ ഉറങ്ങാന്‍ കിടന്ന സ്റ്റേസി ഉറക്കമെഴുനേറ്റത് ജൂണില്‍. സ്റ്റേസി ആദ്യമായാണ് രണ്ട് മാസത്തിലേറെ ഉറങ്ങിയെഴുനേല്‍ക്കാന്‍ എടുക്കുന്നത്. ഇതു മുലം ജിസിഎസ്ഇ എക്‌സാമില്‍ ഒന്‍പതെണ്ണവും എഴുതാന്‍ സ്റ്റേസിക്ക് കഴിഞ്ഞില്ല. ഷോര്‍പ്‌ഷെയറിലെ ടെല്‍ഫോര്‍ഡിലാണ് സ്‌റ്റേസിയുടെ താമസം.

ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ക്ലിവിന്‍ ലെവിന്‍ സിന്‍ഡ്രോം അല്ലങ്കില്‍ സ്ലീപ്പിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം എന്ന രോഗത്തിന് അടിമയാണ് സ്‌റ്റേസി. നീണ്ട ഇരുപത് മണിക്കൂറിലേറെ സ്റ്റേസി ഒറ്റതവണ ഉറങ്ങും. ഇതിനിടയില്‍ ടോയ്‌ലറ്റില്‍ പോകാനോ വെളളം കുടിക്കാനോ എഴുനേല്‍ക്കാറുണ്ടെങ്കിലും ഇതൊന്നും പൂര്‍ണ്ണബോധത്തോടെയല്ലന്ന് മാതാല് ബെര്‍ണി റിച്ചാര്‍ഡ്‌സ് പറയുന്നു. സ്ലീപ് മോഡെന്ന് വിളിക്കുന്ന ഈ അവസ്ഥയില്‍ സ്‌റ്റേസി വെളളം കുടിക്കുകയോ വളരെ കുറച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യും. ഈ അവസ്ഥ കാരണം സ്‌റ്റേസിക്ക് 12 കിലോ ഭാരത്തോളം കുറഞ്ഞു. മാസങ്ങള്‍ നീണ്ട ഉറക്കത്തിന് ശേഷം

എഴുനേല്‍ക്കുമ്പോള്‍ തൊട്ടടുത്ത ദിവസമാണിതെന്നാണ് സ്‌റ്റേസിയുടെ വിചാരം. ഇതിനിടയിലെ ദിവസങ്ങളെ കുറിച്ച് യാതൊരു ഓര്‍മ്മയും ഉണ്ടാകില്ല. സ്ലീപ് മോഡില്‍ എഴുനേറ്റിരിക്കുന്ന സ്‌റ്റേസിക്ക് സ്വന്തമായി ഒരു കാര്യവും ചെയ്യാനാകില്ല. വല്ലാതെ മൂഡിയായി ഇരിക്കുന്ന സ്റ്റേസിക്ക് എല്ലാ കാര്യത്തിനും ഒരാളുടെ സഹായം വേണം. ഒരു വര്‍ഷത്തിന് മുന്‍പാണ് സ്റ്റേസിക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. എന്നാല്‍ രോഗം നിര്‍ണ്ണയിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്.

ഈ രോഗം മൂലം സ്‌റ്റേസിക്ക് ഒന്‍പത് പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞില്ല.ഈ രോഗത്തെ കുറിച്ച് പറഞ്ഞാല്‍ ആരും വിശ്വിസിക്കാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ബെര്‍ണി സ്റ്റേസിയെ സ്‌കൂളില്‍ വിടാന്‍ അനുവദിക്കാത്തതാണന്ന കരുതി സ്റ്റേസിയുടെ സ്‌കൂള്‍ അധികൃതര്‍ ലോക്കല്‍ എഡ്യുക്കേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ രോഗം നിര്‍ണ്ണയിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഈ രോഗത്തിന് കൃത്യമായ ചികിത്സ ഒന്നുമില്ലങ്കിലും ചിലര്‍ രോഗവിമുക്തി നേടിയിട്ടുണ്ടെന്നത് ഇവര്‍ക്ക് ആശ്വാസം പകരുന്നു.

മിറ്റ്‌ച്ചെല്‍ ബാള്‍ഡ്വിന്‍ എന്ന പതിനാലുകാരനും ക്ലിവന്‍ ലെവിന്‍ സിന്‍ഡ്രോം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഉറക്കം വരുമ്പോള്‍ തലയ്ക്ക് വല്ലാത്ത ഭാരവും ക്ഷീണവും അനുഭവപ്പെടും.തുടര്‍ന്ന് ഉറങ്ങാന്‍ പോകുന്ന ബാള്‍ഡ്‌വിന്‍ തുടര്‍ച്ചയായി 22 മണിക്കൂര്‍ വീതം ഉറങ്ങും. കുലുക്കി വിളിച്ചാലും ഇവര്‍ എഴുനേല്‍ക്കാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.