കേരള അസോസിയേഷന് സ്റ്റഫോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ്1മണി മുതല്‍ 5 മണി വരെ സ്റ്റഫോര്‍ഡില്‍ നിന്നും 9 മൈല്‍ അകലെ കാനോക്ക് ചെയ്സ് വിസിറ്റ് സെന്ററില്‍ നടത്തിയ ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടി സ്റ്റഫോര്‍ഡിലെ മലയാളികള്‍ക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിനമായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന കമ്മറ്റിയുടെ ആഹ്വാനവും അംഗങ്ങള്‍ ശിരസാവഹിച്ച ഒന്നായിരുന്നു. ഫാമിലി ഡേ ആന്റ് ബിബിക്യു പാര്‍ട്ടിയില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള ഇഷ്ട വിനോദങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും ഒത്തുചേര്‍ന്നതോടെ അസോസിയേഷന് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുവാന്‍ ഉപകരിച്ചു.
സ്റ്റഫോര്‍ഡ് ബോറോ കൗണ്‍സിലര്‍ രവി ഭാക്രി ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും സെക്രട്ടറി ജിജി തോമസ് നന്ദി പറഞ്ഞു. സംഘടനയുടെ അടുത്ത പ്രോഗ്രാം ഫാമിലി വണ്‍ഡേ ടൂര്‍ ജുലൈ 7ന് ചെസ്റ്റര്‍ സൂവിലേക്ക് നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോയ് ഗോപുരന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല