ബ്രിട്ടന്റെത് ക്രിസ്തീയ രാഷ്ട്രമാണെന്നും അതിനാല്‍ തന്നെ അവിടുത്തെ ജനങ്ങള്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലാവണം ശ്രദ്ധിക്കേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. കിംഗ് ജെയിംസ് ബൈബിളിന്റെ നാനൂറാം ആഘോഷങ്ങളുടെ ഭാഗമായി ഓക്‌സ്‌ഫോഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ക്രിസ്തീയ മൂല്യങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുന്നത് മറ്റു മതവിഭാഗങ്ങളെ ഒരര്‍ത്ഥത്തില്‍ താഴ്്ത്തുന്നതിന് കാരണമാവുമെന്നറിയാം. എന്നാലും ബ്രിട്ടന്‍ എന്നത് ക്രിസ്തീയ രാജ്യമെന്ന നിലയില്‍ നാം ചെയ്യുന്നതാണ് ശരിയെന്നുറച്ചു വിശ്വസിക്കാന്‍ നമുക്കാവണം. ഉത്തരവാദിത്വം, ചാരിറ്റി, ഹാര്‍ഡ് വര്‍ക്ക്, പരസ്പരമുള്ള സ്‌നേഹം, സെല്‍ഫ് സാക്രിഫൈസ് തുടങ്ങിയ മൂല്യങ്ങളില്‍ ഊന്നിയതാണ് ബ്രിട്ടനിലെ ക്രി്‌സ്തീയ സമൂഹം.
ഇവ നഷ്ടമാവുന്നതിന്റെ ഫലമാണ് അടിക്കടിയുണ്ടാകുന്ന കമ്യൂണല്‍ റയറ്റുകളെന്നും അദ്ദേഹം പറഞ്ഞു, അതിനാല്‍ തന്നെ ഈ മൂല്യങ്ങളാണ് നമ്മുടെ സമൂഹത്തിലെ പ്രധാന നിധിയെന്നു മനസ്സിലാക്കി ഇവ കാത്തു സൂക്ഷിക്കുന്നതിനോരോരുത്തരും സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആളുകളിലെ മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്നതിന് മതത്തിന് കാര്യമായ പങ്കുണ്ട്. അതിനാല്‍ തന്നെ ക്രിസ്തീയ രാജ്യമെന്ന നിലയില്‍ ബ്രി്്്ട്ടനെ സംബന്ധിച്ച്് ക്രിസ്തീയ മൂല്യങ്ങള്‍ക്കുള്ള പങ്ക് മനസ്സിലാക്കി പെരുമാറാന്‍ ഓരോരുത്തരും ശ്രമിക്കണം. തന്റെ പ്രസംഗത്തില്‍ ഡേവിഡ് കാമറൂണ്‍ കിംഗ് ജെയിംസിന്റെ ബൈബിളിനെ സാഹിത്യത്തിലെ പ്രധാനമായ കൃതിയെന്നാണ് വിശേഷിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല