മലയാളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയില്‍ സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ടൗണ്‍ഫാം സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളമിട്ടതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. തിരുവാതിരയും ഡാന്‍സും അടങ്ങുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി.
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വടംവലി മത്സരവും ഒരുക്കിയിരുന്നു. കുട്ടികളുടെ ഓട്ടമത്സരം, നാരങ്ങയും സ്പൂണും തുടങ്ങിയ മത്സരങ്ങളും നടന്നു. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു. വൈകിട്ട് 5.30ഓടെ ഓണാഘോഷങ്ങള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല