വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിനെതിരേ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി. ഇതിന് പിന്‍ബലമേകാന്‍ സ്റ്റാര്‍ തങ്ങളുടെ കവറിലെ കേറ്റിന്റെ ഫോട്ടോയില്‍ ചില മിനുക്കുപണികള്‍ കൂടി നടത്തുകയും ചെയ്തു.
വില്യമും കേറ്റും അടുത്തിടെ നടത്തിയ സിംഗപ്പൂര്‍ സന്ദര്‍ശനത്തിലെടുത്ത ചിത്രങ്ങളാണ് സ്റ്റാര്‍ മാഗസീന്‍ കവര്‍ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ പ്രസിഡന്റിന്റെ ഭാര്യ മേരി ടാന് സമീപം നില്‍ക്കുന്ന കേറ്റിന്റെ കൈയ്യില്‍ ഒരു ഗ്ലാസ് വെളളവും ഉണ്ട്. കവറില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കേറ്റിന്റെ വയര്‍ അല്‍പ്പം ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ നടത്താന്‍ മാഗസീന് അവകാശമുണ്ടെന്ന വാദവുമായി സെലിബ്രിറ്റി ഗോസ്സിപ്പ് സൈറ്റായ സെലിബെസ്സ് രംഗത്തെത്തി.
മാഗസീന്റെ കവര്‍ സ്റ്റോറിക്ക് അനുയോജ്യമായ വിധത്തില്‍ ചിത്രം ഫോട്ടോഷോപ്പില്‍ ഒരുക്കി എടുക്കുകയായിരുന്നു എന്നാണ് ചിത്രം പരിശോധിച്ച വിദഗ്ദ്ധര്‍ പറയുന്നത്. സാധാരണയായി കേറ്റ് ധരിക്കാറുളള സ്ലിം ഫിറ്റ് ഫ്രോക്ക് അല്ല സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ കേറ്റ് ധരിച്ചതെന്നാണ് സ്റ്റാര്‍ മാഗസീന്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം കേറ്റിന്റെ വലതുകൈയ്യിലുണ്ടായിരുന്ന വിവാഹമോതിരം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നു എന്നും മാഗസീനിലുണ്ട്. യഥാര്‍ത്ഥ ചിത്രത്തിനേക്കാള്‍ അല്‍പ്പം കൂടി വലുതായിട്ടാണ് കേറ്റിന്റെ മാഗസീനിലെ കവര്‍ചിത്രം. മേരി ടാനിനെ ഫ്രെയിമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഒപ്പം പശ്ചാത്തലത്തിലുണ്ടായിരുന്ന സ്ത്രീയുടെ ചിത്രവും നീക്കിയിട്ടുണ്ട്.വിവാദം സന്തോഷത്തിലേക്ക്, ഇരട്ടകുട്ടികളാണ് എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഒപ്പം നഗ്നചിത്ര വിവാദത്തിന് ശേഷം കേറ്റിന് ലഭിച്ച സന്തോഷ വാര്‍ത്ത, കേറ്റിന്റെ ഭാരം ഇപ്പോള്‍ 56 കിലോ എന്നിങ്ങനെ രണ്ട് ബുളളറ്റ് പോയിന്റുകളും ഉണ്ട്. മാഗസീനിലെ ലേഖനത്തില്‍ രാജകൊട്ടാരത്തിലെ ഒരാള്‍, കുടുംബ സുഹൃത്ത്, സോഴ്‌സ് എന്നിങ്ങനെയുളള വാക്കുകളാണ് വാര്‍ത്തയുടെ ആധികാരികത ഉറപ്പാക്കാന്‍ നല്‍കിയിരിക്കുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം വെയ്ല്‍സില്‍ വച്ചാണ് രാജകുമാരി ഗര്‍ഭം ധരിച്ചത് എന്നുവരെ ലേഖനത്തിലുണ്ട്.
സ്റ്റാര്‍ മാഗസീന്റെ സെക്കന്‍ഡ് കവറില്‍ കേറ്റ് ഗര്‍ഭിണിയാണ് എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു എ്ന്നുളളതാണ് കവര്‍ സ്്‌റ്റോറി. ഗര്‍ഭം ധരിക്കാനായി കേറ്റ് ശരീരഭാരം കൂട്ടിയതായും കുഞ്ഞിന്റെ പേര് രാജ്ഞിയെ ഞെട്ടിച്ചതായും കവറിലുണ്ട്. ഒപ്പം കേറ്റിന്റെ വസ്ത്രത്തിലെ വേസ്റ്റ്‌ലൈന്‍ എക്‌സ്പാന്‍ഡ് ചെയ്തിരിക്കുന്നതിന്റെ ചിത്രവും തെളിവായി കൊടുത്തിട്ടുണ്ട്.
എന്തായാലും കേറ്റിന്റെ ശനിദശ ഒഴിഞ്ഞുപോയിട്ടില്ലെന്ന് തന്നെയാണ് പുതിയ വിവാദവും സൂചിപ്പിക്കുന്നത്. സ്റ്റാറിന്റെ കവറിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. തന്റെ അമ്മയോട് മാധ്യമങ്ങള്‍ ചെയ്തത് കേറ്റിനോട് ചെയ്യാന്‍ താന്‍ അനുവദിക്കില്ലെന്ന വില്യം രാജകുമാരന്റെ മുന്നറിയിപ്പും കവറിന് താഴെയായി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല