ഹൃദയാരോഗ്യത്തിനായി ലക്ഷകണക്കിന് ബ്രിട്ടണ്‍കാര്‍ കഴിക്കുന്ന സ്റ്റാറ്റിന്‍സ് അല്‍ഷിമേഴ്സ് എന്ന മറവി രോഗത്തിന് പ്രതിവിധിയാകാം എന്ന് വിദഗ്ദ്ധര്‍. ഈ മരുന്നിന്റെ ദിവസേനയുള്ള കഴിപ്പ് ഏകദേശം നാല്‍പതു പെന്‍സ് മാത്രമാണ് ചിലവാക്കുകയുള്ളൂ. സിംവസ്റ്റാറ്റിന്‍ എന്ന ഗുളികയാണ് ബ്രിട്ടണില്‍ ഏറ്റവും സാധാരണമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സ്റ്റാറ്റിന്‍സ് ഗുളിക. ഇത് രക്തയോട്ടം കൂട്ടുന്നതിനാണ് സാധാരണ ഡോക്ടര്‍മാര്‍ ഉപയോഗിക്കുക. തലച്ചോറിലെ രക്തയോട്ടം കൂട്ടുന്നത് അല്‍ഷിമേഴ്സ് രോഗത്തെ ചെറുക്കും എന്നും വിദഗ്ദ്ധര്‍ അറിയിക്കുന്നു.
ഈ അറിവ് മെഡിക്കല്‍ രംഗത്ത് നിര്‍ണ്ണായകമായ ഒരു വഴി തുറന്നിരിക്കയാണ്. ബ്രിട്ടണില്‍ മാത്രം ഓര്‍മ്മക്കുറവു രോഗം മൂലം 850,000 പേര്‍ വലയുന്നുണ്ട്. ഇതില്‍ പകുതി പേരുടെയും രോഗം അല്‍ഷിമേഴ്സ് ആണ്. അടുത്ത നാല്പതു വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് ഏകദേശം 1.7 മില്ല്യന്‍ കടക്കും എന്നാണു കണക്കാക്കുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സ്റ്റാറ്റിന്‍സ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാകും എന്ന് തന്നെയാണ് വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടണില്‍ ഏകദേശം ആര് മില്ല്യന്‍ ആളുകള്‍ സ്റ്റാറ്റിന്‍സ് ഉപയോഗിക്കുന്നുണ്ട്. നാല്പതു മില്ലി ഗ്രാമിന്റെ ഗുളികയാണ് സാധാരണയായി ഉപയോഗിക്കപെടുന്നത്. ഈ ഗുളിക ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റി മറച്ചതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അല്‍ഷിമേഴ്സ് മൂലം നാശമാകുന്ന നാഡികോശങ്ങള്‍ ഈ ഗുളികയുടെ ഉപയോഗം മൂലം പുനര്ജീവിപ്പിക്കപ്പെടുന്നു എന്നത് അത്ഭുതാവഹമായ കാര്യമായിട്ടാണ് പലരും കരുതുന്നത്. അല്‍ഷിമേഴ്സ് നമ്മുടെ നാഡികോശങ്ങളെയും തലച്ചോറിലെ രക്തക്കുഴലുകളെയും ബാധിക്കും. എലികളില്‍ നടത്തി കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളിലും ഈ മരുന്ന് അനുകൂലമായ മാറ്റങ്ങളാണ് കൊണ്ട് വന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല