ലോകാദ്ഭുതങ്ങളില്‍ ഒന്നായ ന്യൂയോര്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് അടച്ചിടും. ഒക്ടോബര്‍ 28ന് 125ാം വാര്‍ഷികം ആഘോഷിച്ച ശേഷമാവും അടച്ചിടുകയെന്ന് ആഭ്യന്തര സെക്രട്ടറി കെന്‍ സലാസര്‍ അറിയിച്ചു. അടച്ചിടുന്ന കാലത്ത് പ്രതിമ ദുരേ നിന്ന് ദര്‍ശിക്കാമെങ്കിലും അകത്തുളള മ്യൂസിയത്തിലേക്ക് പ്രവേശിക്കാനാകില്ല. 27.25ദശലക്ഷം ഡോളര്‍ ചെലവിലാണ് പ്രവര്‍ത്തനം നടക്കുക.
സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ റോമന്‍ ദേവത ഒരുകൈയില്‍ ദീപശിഖയും മറുകൈയില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിന പ്രഖ്യാപന ഫലകവുമായി നില്ക്കുന്ന ലിബര്‍ട്ടി പ്രതിമക്ക് 93 അടിയാണ് ഉയരം. കാലില്‍ പൊട്ടിയ ചങ്ങലയും കാണാം. ഫ്രഡറിക് ബാര്തോല്ഡിയാണ് പ്രതിമയുടെ രൂപകല്പന ചെയ്തത്. പ്രതിമയുെട കിരീടത്തിലേക്ക് ദിനംപ്രതി 240 പേര്‍ക്കാണ് പ്രവേശാനുമതി.
സുരക്ഷ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം കുറച്ചു കാലം പ്രതിമ അടച്ചിട്ടിരുന്നു.1886 ഒക്ടോബര്‍ 28നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. 1924 ദേശീയ സ്മാരകമായി മാറുകയായിരുന്നു. 1984ല്‍ ലോക പൈതൃക കേന്ദ്രമെന്ന അലങ്കാരവും ലിബര്‍ട്ടി പ്രതിമ നേടിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല