സ്വന്തം ലേഖകന്‍: സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍. ‘അമേരിക്ക ഒന്നാമത്’ എന്ന തലക്കെട്ടോടെയാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി നില്‍ക്കുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഓറഞ്ച് നിറത്തിലുള്ള മുടിയും തുറന്ന വായും, കറുത്ത കോട്ടും വസ്ത്രവും കയ്യില്‍ കത്തിയും മറുകയ്യില്‍ ചോരയൊലിക്കുന്ന സ്റ്റാച്ച്യും തലയുമേന്തി നില്‍ക്കുന്ന മാഗസിന്‍ കവര്‍ ഇതിനോടയകം തന്നെ ജര്‍മ്മനിയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
1980ല്‍ ക്യൂബന്‍ അഭയാര്‍ഥിയായി യുഎസിലെത്തിയ എഡല്‍ റോഡ്രിഗസാണ് വിവാദമായ കാര്‍ട്ടൂണ്‍ വരച്ചത്. കാര്‍ട്ടൂണിനെ അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ചുകൊണ്ടുമുള്ള വിവാദങ്ങള്‍ അമേരിക്കയില്‍ സജീവമാവുകയാണ്. എന്നാല്‍ അമേരിക്കയില്‍ നടക്കുന്നത് ജനാധിപത്യത്തിന്റെ കഴുത്തറുക്കലാണെന്നും അത് വ്യക്തമാക്കുന്നതാണ് തന്റെ കാര്‍ട്ടൂണെന്നും എഡല്‍ പറയുന്നു.
1886 മുതല്‍ അമേരിക്കയിലേക്ക് കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ആശ്രയത്തിന്റെ അടയാളമായി മാറിയ സ്മാരകമാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി. പ്രസിഡന്റ് ആയി ചുമതലയേറ്റതിനു പിന്നാലെ ട്രംപ് നടപ്പിലാക്കിയ കുടിയേറ്റ നയം ഇതിന്റെ ലംഘനമാണെന്നും സ്മാരകത്തിന്റെ പ്രസ്‌ക്തി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് താന്‍ ഇത്തരത്തിലൊരു കാര്‍ട്ടൂണ്‍ വരച്ചതെന്നും അദ്ദേഹം പറയുന്നു.
അതേസമയം അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുമായി ചേര്‍ന്ന നില്‍ക്കുന്ന രാജ്യങ്ങളെയല്ലാം ട്രംപ് സ്വാധീനിക്കുന്നു, ട്രംപ് അനുകൂല നിലപാട് മാത്രമാണ് മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി തങ്ങള്‍ ഇതിനെ കണക്കാക്കുന്നു എന്നാണ് മാഗസിന്‍ പ്രസാധകരുടെ വാദം.
സംഭവം വിവാദമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായിരുന്നത്. ട്വിറ്ററിലും കാര്‍ട്ടൂണ്‍ വന്‍സംവാദത്തിന് വിശുദ്ധതയുടെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയുടെ കഴുത്തു വെട്ടുന്നത് ജനാധിപത്യത്തിന്റെ കഴുത്തറക്കുന്നതിന് തുല്യമാണെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് തുറന്നടിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല