ബെന്നി വര്‍ക്കി
സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതയിലെ മാസ് സെന്ററായ സ്റ്റെച്ച്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റി ഭക്ത്യാദരപൂര്‍വ്വം പെസഹാ തിരുന്നാള്‍ ആഘോഷിച്ചു.
ഫാ. സോജി ഓലിക്കലിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പെസഹാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാല്‍ കഴുകല്‍, പെസഹാ അപ്പം മുറിക്കല്‍ എന്നിവ നടത്തപ്പെട്ടു.
സ്റ്റെച്ച്ഫോര്‍ഡ് സെന്ററിനു പുറമേ നിന്നും ധാരളം ആളുകള്‍ ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല