സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്‌റ്റെഫിയുമായി കരാര്‍ ഒപ്പിടാന്‍ ടൂറിസം വകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരങ്ങളില്‍ ഒരാളാണ് സ്റ്റെഫി ഗ്രാഫ്. 22 ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍ സ്റ്റെഫി ഗ്രാഫ് സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിങ്ങില്‍ തുടര്‍ന്ന താരവുമാണ് സ്റ്റെഫി ഗ്രാഫ്. വിമണ്‍സ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങില്‍ 377 ആഴ്ചകളാണ് സ്റ്റെഫി ഗ്രാഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
സ്റ്റെഫി ഗ്രാഫിനെ കേരളാ ആയുര്‍വേദ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുന്നതോടെ ലോക രാജ്യങ്ങള്‍ക്കിടയിലേക്ക് കേരളാ ടൂറിസത്തിന് എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കേരളം റോഡ് ഷോകളും ഇവന്റുകളും സംഘടിപ്പിക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര താരത്തെ വിസിറ്റ് കേരളാ പദ്ധതിയുടെ ഭാഗമായി ബ്രാന്‍ഡ് അംബാസിഡറാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല