1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2016

സ്വന്തം ലേഖകന്‍: ഭൂമിയിലെ മനുഷ്യന്റെ വാഴ്ച ഇനി 100 വര്‍ഷം കൂടിയെന്ന് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്. ഭൂമിയുടെ നിലനില്‍പ്പ് ഇനി കേവലം 100 വര്‍ഷം കൂടി മാത്രമായിരിക്കും എന്നും ഹോക്കിങ്ങ്‌സ് പറയുന്നു.

മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയായേക്കാവുന്ന മൂന്നു കാര്യങ്ങളാണു സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നത്. 100 വര്‍ഷത്തിനുള്ളില്‍ ഈ മൂന്നു വിപത്തുകള്‍ ഭൂമിയില്‍ നിന്നു മനുഷ്യനെ ഇല്ലാതാക്കുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. റോബോര്‍ട്ടുകളും അന്യഗ്രഹജീവികളും മനുഷ്യന്റെ നാശത്തിനു കാരണമാകും.

ആണവായുധങ്ങളും മനുഷന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഇപ്പോള്‍ നടത്തുന്ന ഗവേഷണങ്ങള്‍ ഫലം കണ്ടാല്‍ കംമ്പ്യൂട്ടറുകള്‍ മനുഷ്യനെ കീഴടക്കുമെന്നും സ്റ്റീഫന്‍ ഹോക്കിങ്‌സ് പറഞ്ഞു. റോബോര്‍ട്ടുകളും അന്യഗ്രഹ ജീവികളും ഭീഷണിയായില്ലെങ്കില്‍ ആണവായുധങ്ങളാകും നാശത്തിനു കാരണമാകുക.

സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചില്ല എങ്കില്‍ അതും മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വയിലേക്കു കര്‍ഷകരേയും അധ്യാപകരേയും ആവശ്യമുണ്ട് എന്ന നാസയുടെ പരസ്യത്തിനു തൊട്ടുപിന്നാലെയാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.