സ്വന്തം ലേഖകന്‍: സ്വന്തം കൈയ്യിലിരുപ്പ് മനുഷ്യരാശിയെ നാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിന്റെ മുന്നറിയിപ്പ്. ദുരന്തങ്ങളുടെ പരമ്പര കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവയുദ്ധം, ആഗോളതാപനം, ജനിതകമാറ്റംവരുത്തിയ വൈറസുകള്‍ തുടങ്ങിയവ അവയില്‍ തിരിച്ചറിയപ്പെട്ട ചിലതുമാത്രം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഇനിയുമുണ്ടാകുന്ന പുരോഗതി കാര്യങ്ങള്‍ തെറ്റായി പോകാനുള്ള പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുമെന്നും ഹോക്കിങ് ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ ബിബിസി റീത്ത് ലെക്‌ചേഴ്‌സില്‍ സദസ്യരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചിത വര്‍ഷങ്ങള്‍ക്കകം ഭൂമി എന്ന ഗ്രഹം ദുരന്തത്തെ നേരിടുമെന്ന് കൃത്യമായി പറയാനാകില്ലായിരിക്കും. ചിലപ്പോള്‍ അത് അധികസമയത്തേക്ക് നീളാം. എന്നാല്‍, അടുത്ത ആയിരമോ പതിനായിരമോ വര്‍ഷങ്ങള്‍ക്കകം സംഭവിക്കുന്ന സുനിശ്ചിതാവസ്ഥയാണത്. ആ കാലത്തിനിടെ നാം ബഹിരാകാശത്തേക്ക് വ്യാപിച്ചിരിക്കാം. മറ്റ് ആകാശഗോളങ്ങളിലേക്ക് ചേക്കേറാം. അതുകൊണ്ട് ഭൂമിയുടെ അന്ത്യം മാനവരാശിയുടെ അന്ത്യമാകുമെന്ന് ഇപ്പോള്‍ വിവിധയെഴുതാനുമാകില്ല.
എന്നാല്‍, അടുത്ത നൂറുവര്‍ഷത്തേക്കെങ്കിലും ബഹിരാകാശത്ത് സ്വാശ്രയമായ കോളനികള്‍ നിര്‍മിക്കാന്‍ മനുഷ്യന് സാധിക്കില്ല. കൃത്രിമ ബുദ്ധിശക്തി ശക്തിപ്രാപിക്കുമെന്നും മനുഷ്യന്റെ അന്ത്യത്തിന് കാരണമായേക്കുമെന്നുമുള്ള ആശങ്ക ഹോക്കിങ് മുമ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരം ഭീഷണികളെ നേരിടാന്‍ മനുഷ്യന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല