സ്വന്തം ലേഖകന്‍: മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. നുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് മുന്നറിയിപ്പു നല്‍കിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ തയാറായിരിക്കണമെന്നും വ്യക്തമാക്കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം, ഉല്‍ക്കാപതനം, പകര്‍ച്ചവ്യാധി, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവയാണ് ഹോക്കിംഗിന്റെ അഭിപ്രായത്തില്‍ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളികള്‍. ആയുര്‍ദൈര്‍ഘ്യം ശാസ്ത്രത്തിന്റെ വിജയമാണെങ്കിലും ജനസംഖ്യാ വര്‍ദ്ധനവുമായി കൂടിച്ചേരുമ്പോള്‍ ഭൂമിക്ക് താങ്ങാനാകുന്നതിലും അപ്പുറം പ്രകൃതി വിഭവ ചൂഷണം സംഭവിക്കുകയും അത് അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നു. നേരത്തേയും ഹോക്കിംഗ് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബഹിരാകാശ ശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും റോക്കറ്റ് സയന്‍സിലുമുള്ള മുന്നേറ്റം ഉത്തരങ്ങള്‍ക്കായുള്ള തിരച്ചിലാണെന്ന് ബിബിസി അഭിമുഖത്തില്‍ പറയുന്നുണ്ട്. വരുന്ന മാസങ്ങളില്‍ ബിബിസി അഭിമുഖം ഉള്‍പ്പെടെ പുതിയ ഡോക്യുമെന്ററി പുറത്തുവിടും. മനുഷ്യനേപ്പറ്റിയും ഭൂമിയേപ്പറ്റിയുമുള്ള കാഴ്ച്ചപ്പാടുകള്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഇതിലൂടെ വിശദമായി പങ്കുവയ്ക്കുമെന്ന് ബിബിസി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല