1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2024

സ്വന്തം ലേഖകൻ: വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂലക്കാട്ട് (53) അന്തരിച്ചു. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍.

കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം യുകെയില്‍ തന്നെ ആകാനാണ് സാധ്യത.

ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായ സ്റ്റീഫന്‍ നാട്ടില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ എന്നിവര്‍. മരുമകള്‍: റോസ് മേരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.