സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലെ നേഴ്സ് റെബേക്ക ലെഹ്ട്ടനെ നമ്മളാരും മറക്കാന്‍ ഇടയില്ല, 28 കാരിയായ ഇവരെ മുന്‍പ് ആശുപത്രിയില്‍ രോഗികളുടെ മരണത്തിന്റെ കാരണക്കാരിയാണെന്ന സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തതും എന്നാല്‍ പിന്നീട് കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയും ചെയ്തത് നമ്മളെല്ലാം കണ്ടു. അതേസമയം മരുന്നുകള്‍ മോഷ്ടിച്ച കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് അന്ന് തെളിഞ്ഞിരുന്നെങ്കിലും ഇവരെ വെറുതെ വിടുകയായിരുന്നു എന്നാല്‍ അതേ കേസിന് ഇപ്പോള്‍ റെബേക്കയെ ജോലിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.
സലൈന്‍ സോലൂഷനും ഇന്‍സുലിനും രോഗികള്‍ക്ക് നല്‍കി അവരുടെ ജീവന്‍ അപകടപ്പെടുത്തി എന്ന കേസിലാണ് മുന്‍പ് സംശയാസ്പതമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത് റെബേക്കയെ മൂന്നു മാസം മുന്‍പ് തെളിവുകളുടെ അഭാവത്തില്‍ കോടതി മോചിപ്പിച്ചപ്പോള്‍ അതുവരെ ആറ് ആഴ്ച അവര്‍ കസ്റ്റഡിയില്‍ തുടര്‍ന്നു എന്നതിനാല്‍ മരുന്നുകള്‍ മോഷ്ടിച്ചുവെന്ന കുറ്റം റെബേക്ക സമ്മതിച്ചുവെങ്കിലും അവരെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ അന്ന് റെബേക്ക തന്റെ തന്നെ ആവശ്യത്തിനാണ് മരുന്ന് മോഷ്ടിച്ചതെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
അതിനുശേഷം നേഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫരി കൌണ്‍സില്‍ ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ആശുപ്ത്രി അധികൃതര്‍ അനുവദിക്കുന്ന പക്ഷം മരണത്തിന്റെ മാലാഖയെന്നു വിളിക്കപ്പെട്ട ഇവര്‍ക്ക് സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന നിലപാടും കൈക്കൊണ്ടു. മുന്‍പ് തന്റെ സ്വന്തം ആവശ്യത്തിനാണ് അതായത് തൊണ്ട വേദനയ്ക്ക് ആവശ്യമായ മരുന്നാണ് മോഷ്ടിച്ചതെന്ന് പറഞ്ഞ ഇവര്‍ മറ്റു ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മോഷ്ടിച്ചത് ഓപ്പിയംകലര്‍ന്ന പെയിന്‍ കില്ലിംഗ് മരുന്നാണെന്ന് കണ്ടെത്തിയതിനാല്‍ മുന്‍പ് ഇവര്‍ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതിനാലാണ് വീണ്ടും റെബേക്ക പുറത്തായത്.
കഴിഞ്ഞ ജൂലൈ 12 നായിരുന്നു കേസിന് ആസ്പ്തമായ ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെ ചില രോഗികളുടെ രക്തത്തിലെ ഷുഗര്‍ നില അപ്രതീക്ഷിതായി വന്‍ തോതില്‍ താഴുകയായിരുന്നു തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സലൈന്‍ സൊലൂഷനില്‍ ഇന്‍സുലിന്‍ കലര്‍ന്നതാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഇത് കാരണം അതിനകം പ്രായമായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മൊത്തം 42 രോഗികള്‍ക്ക് ഇന്‍സുലിന്‍ അടങ്ങിയ സലൈന്‍ സൊലൂഷന്‍ നല്‍കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ വ്യക്തമാക്കിയത് 21 രോഗികള്‍ക്കാണ് വിഷബാധ ഏറ്റത് എന്നാണ്. അതേസമയം പോലീസ് ട്രേസി ആര്ദന്‍(44), അര്‍നോള്‍ ലാന്‍സസ്റ്റര്‍(71), ദേരെക് വീവര്‍(83) എന്നിവരുടെ മരണത്തെ പറ്റിയും മറ്റു 16 രോഗികള്‍ക്ക് വിഷബാധ ഏറ്റതിനെ പറ്റിയും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല