1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2017

 

സ്വന്തം ലേഖകന്‍: മുന്‍ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് വോക്ക് ഇന്ത്യ പ്രിയങ്കരി, എന്നാല്‍ ഇത്തവണ താരം വാരണാസിയില്‍ എത്തിയത് മരിച്ചുപോയ സുഹൃത്തിനു വേണ്ടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് 13 വര്‍ഷമായെങ്കിലും സ്റ്റീവ് വോ തന്റെ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റീവ് ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റീവ് വോ വാരണാസി സന്ദര്‍ശിച്ചത് മരിച്ചുപോയ തന്റെ സുഹൃത്തിനു വേണ്ടിയായിരുന്നു.

തന്റെ സുഹൃത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനിയിരുന്നു മുന്‍ ഓസീസ് ക്യാപ്റ്റന്‍ എത്തിയത്. ”വാരണാസി സന്ദര്‍ശിക്കണമെന്ന് ഞാന്‍ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നു. അത് വളരെ ആത്മീയത നിറഞ്ഞ അനുഭവമായിരുന്നു. ബ്രയാന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ എനിക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ബന്ധുവെന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഗംഗയില്‍ ചിതാഭസ്മം ഒഴുക്കണം എന്നതായിരുന്നു ബ്രയാന്റെ അവസാന ആഗ്രഹം. അത് പൂര്‍ത്തിയാക്കാനായി”സ്റ്റീവ് വോ പറഞ്ഞു.

ബംഗളുരു ടെസ്റ്റില്‍ എല്‍.ബി.ഡബ്ല്യുവിനെതിരെ അപ്പീല്‍ ചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഡ്രസിംഗ് റൂമിന്റെ സഹായം തേടിയതുമായി ബന്ധപ്പെട്ട വിവാദത്തിലും സ്റ്റീവ് വോ പ്രതികരിച്ചു. തന്റെ പ്രവര്‍ത്തിയില്‍ സ്റ്റീവ് സ്മിത്ത് ക്ഷമാപണം നടത്തിയെന്നാണ് ഞാന്‍ കരുതുന്നത്. തന്റെ പ്രവര്‍ത്തി തെറ്റായിപ്പോയെന്ന് സ്മിത്ത് മനസിലാക്കുന്നുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.