സ്വന്തം ലേഖകന്‍: യുഎസില്‍ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാമ്പത്തികകാര്യ മേധാവിയും ശതകോടീശ്വരനുമായ സ്റ്റീവ് വെന്നിന്റെ കസേര തെറിച്ചു. ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് സ്റ്റീവ് വെന്‍ രാജിവച്ചത്.
നിരവധി കാസിനോകളുടെ ഉടമയും ശതകോടീശ്വരനുമാണ് വെന്‍. ട്രംപ് പ്രസിഡന്റായ ശേഷമാണു പാര്‍ട്ടിയുടെ സാമ്പത്തിക സമിതി അധ്യക്ഷസ്ഥാനം സ്റ്റീവ് ഏറ്റെടുത്തത്. മുന്‍പു ട്രംപിന്റെ ബിസിനസ് എതിരാളിയായിരുന്ന സ്റ്റീവ് പിന്നീടു രാഷ്ട്രീയ സുഹൃത്താവുകയായിരുന്നു. ഒട്ടേറെ സ്ത്രീകളാണു സ്റ്റീവിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നത്.
സ്റ്റീവിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരടക്കം നൂറ്റന്‍പതോളം പേരെ അഭിമുഖം നടത്തിയാണു വോള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത തയാറാക്കിയത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ മുന്‍ ഭാര്യ എലെയ്ന്‍ ആണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നാണു സ്റ്റീവിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല