രണ്ടാം പകുതിയില്‍ പകരക്കാരനായി കളിക്കാനിറങ്ങി 30ാം സെക്കന്‍ഡില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തു പോയ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ മത്സരത്തിലാണ് ജെറാര്‍ഡിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
രണ്ടാം പകുതിയില്‍ ആഡം ലല്ലാനയ്ക്ക് പകരക്കാരനായിട്ടാണ് ജെറാര്‍ഡ് കളത്തിലിറങ്ങിയത്. കളിക്കാനിറങ്ങിയ ഉടന്‍ ആന്‍ഡര്‍ ഹെരേറയെ ഫൗള്‍ ചെയ്തതിനാണ് ജെറാര്‍ഡിനെ റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ഇടം ലഭിക്കുന്നതിനായി ലിവര്‍പൂളിന് യുണൈറ്റഡിനെ തോല്‍പ്പിതക്കണം. എന്നാല്‍ അടുത്ത മൂന്ന് മത്സരങ്ങളില്‍നിന്ന് മുന്‍ ഇംഗ്ലണ്ട് നായകനെ പുറത്താക്കിയതിനാല്‍ ലിവര്‍പൂളിന് ഇനി ജെറാര്‍ഡ് ഇല്ലാതെ കളിക്കേണ്ടി വരും.
മത്സരത്തില്‍ ജുവാന്‍ മാറ്റ നേടിയ രണ്ട് ഗോളിന്റെ പിന്‍ബലത്തില്‍ റെഡ് ഡെവിള്‍സ് വിജയിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകള്‍ വീതം നേടിയാണ് മാറ്റ യുണൈറ്റഡിന് ജയമൊരുക്കിയത്. ലിവര്‍പൂളിന് വേണ്ടി ഡാനിയല്‍ സ്റ്ററിഡ്ജ് ഒരു ഗോള്‍ നേടി.
When Steven #Gerrard’s cameo is made into a film. pic.twitter.com/JFJi3YrfEn
— Bleacher Report UK (@br_uk) March 22, 2015
Heatmap of Gerrard's appearance today. pic.twitter.com/sLLtKGgPpO
— Alwyn Payne (@AlwynPayne) March 22, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല