സ്ടീവനെജ്: സ്ടീവനെജ് മലയാളി കൂട്ടായ്മ പുതിയ ചരിത്രം കുറിച്ചുകൊണ്ട് എക്കാലത്തേയും മികച്ച ഓണാഘോഷം നടത്തി. സ്ടീവനെജ് യൂത്ത് ആതിഥേയത്വം വഹിച്ച ആഘോഷത്തിനു സ്ടീവനെജിന്റെ സ്വന്തം മാവേലി മന്നന്‍ ജോഷി, ആല്‍വിന്‍ കണ്ണഞ്ചിറ, അഞ്ജലി ജേക്കബ്, സോയ്മോന്‍, തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു.
കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സുകള്‍, ഷാജിയുടെ ഓണപ്പാട്ട് തിരുവാതിര, ഹാസ്യരസം മുറ്റിനിന്ന സ്കിറ്റുകള്‍, മാര്‍ഗ്ഗംകളി, എന്നിവയ്ക്ക് പുറമേ ബര്‍മിങ്ങ്ഹാം ശ്രുതിയുടെ ഗാനമേള കൂടി ആയപ്പോള്‍ വേദിയെ ആഹ്ലാദ സാഗരത്തില്‍ ആറാടിച്ചു. സ്ടീവനെജിന്റെ മുഴുവന്‍ കുടുംബാംങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി നടത്തിയ കലാപരിപാടികള്‍ സംഘാടകത്വത്തിലും, അവതരണത്തിന്റെ പുതുമയിലും വൈവിധ്യത്തിലും ഏറ്റവും മികവുറ്റതായി.
ജിഎസ്‌സിഇയില്‍ ഉന്നത വിജയം നേടിയ ഷാരോണും എ-ലെവലില്‍ വിജയം നേടിയ ജോസിനും പുരസ്കാരങ്ങള്‍ നല്‍കി. ഓണമത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗംഭീരമായ ഓണസദ്യയും കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ സമുച്ചയമായി 40ഓളം കലാകാരന്മാര്‍ അവതരിപ്പിച്ച എന്റെ കേരളം എന്റ മഹാ ഭാരതം എന്ന കലാ അവതരണം സ്ടീവനെജിന്റെ ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല