സ്റ്റീവനേജ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം പ്രൌഡഗംഭീരമായ് ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് തോമസ് അലെയ്ന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷത്തിന് തിരി തെളിയും, ഇത്തവണത്തെ ഓണം മലയാളി കമ്യൂണിറ്റിക്കായ് ഒരുക്കുന്നത് സ്റ്റീവനേജ് യൂത്ത് ടീം ആണെന്ന പ്രത്യേകതയും ഈ ആഘോഷത്തിനുണ്ട്.
സെപ്റ്റംബര്‍ നാലിന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇന്‍ഡോര്‍ ഗെയിംസ് സ്റ്റീവനേജ് സെന്റ് നിക്കോളാസ് ഹാളില്‍ ആരംഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തത്സമയം തന്നെ ഹാജരായ് പേര്‍ രെജിസ്റ്റര്‍ ചെയ്തു മത്സര യോഗ്യത നെറെണ്ടാതാനെന്നു സംഘാടക സമിതി അറിയിച്ചു.
10 ന് ശനിയാഴ്ച രാവിലെ 10 .30 മുതല്‍ ഔട്ട്‌ഡോര്‍ ഗെയിംസ് (ക്രിക്കറ്റ്, ഫുഡ്ബോള്‍) മത്സരങ്ങള്‍ ആരംഭിക്കും. 11 ന് ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഓണതനിമ വിളിച്ചറിയിക്കുന്ന ഓണക്കളികള്‍ തുടങ്ങും. സെപ്റ്റംബര്‍ 17 ന് കലാ-സാംസ്കാരിക പരിപാടികള്‍ കൃത്യം 10 .30 ന് ആരംഭിക്കും.
ജന്മനാടിന്റെ മഹോത്സവം അനുഭവമാക്കി മാറ്റുവാനും കേരള തനിമ വിളിച്ചോതുന്ന ഗംഭീര ഓണ പരിപാടികളും കലാവിരുന്നും, കുട്ടനാട് കാറ്ററിംഗ് ഒരുക്കുന്ന വിഭവ സമൃദമായ ഓണസദ്യയും വിവിധ ഫണ്‍ ഗെയിമുകളും പൊന്നോണം 2011 നെ അവിസ്മരണീയമാക്കുമെന്ന് സ്റ്റീവനേജ് യൂത്ത് ടീം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല