അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടനിലെ ശ്രദ്ധേയമായ മലയാളി അസ്സോസ്സിയേഷന്‍. ‘സര്‍ഗ്ഗം സ്റ്റീവനേജിന്റെ’ വര്‍ണ്ണാഭമായ ഓണോത്സവത്തിന് ശനിയാഴ്ച കൊടിയിറങ്ങും.സര്‍ഗ്ഗം കുടുംബാംഗങ്ങളും,സുഹൃദ് വൃന്ദവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്നോണ ആഘോഷം ശനിയാഴ്ച മുഴു ദിന പരിപാടികളുമായി വിപുലവും,പ്രൗഢ ഗംഭീരവുമായി ഒരുങ്ങി പടിവാതിക്കലില്‍ എത്തിനില്‍ക്കുകയായി.
ഓണാഘോഷത്തോടനുബന്ധിച്ചു ഇന്‍ഡോര്‍ മത്സരങ്ങളില്‍ നിറഞ്ഞു നിന്ന വാശിയും,ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ നിഴലിച്ച പോരാട്ടവും, അത്‌ലറ്റിക്‌സ്, ഓണം കളികളിലെ വീറും സ്റ്റീവനെജിന്റെ മലയാളി കുടുംബങ്ങളുടെ സ്പന്ദനമായി മാറിയിരുന്നു.കലാവിരുന്നിനായി ഒരുക്കുന്ന 50 ഓളം വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ വിഭവങ്ങളുടെ ഒരുക്കം കൊണ്ടും, കായിക മത്സരങ്ങളാലും, വന്‍ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒരു മാസമായി സര്‍ഗ്ഗം കുടുംബങ്ങള്‍ പൊന്നോണ തിരക്കിലായിരുന്നു.
സെപ്തംബര്‍10 നു ശനിയാഴ്ച രാവിലെ 9:30 നു ഓണപ്പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം കുറിക്കും. പുലിക്കളിയുടെയും, ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ആര്‍പ്പു വിളികളാല്‍ വരവേല്‍ക്കുന്ന മാവേലി മന്നന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ നിലവിളക്ക് തെളിച്ചു പ്രൌഡ ഗംഭീരമായ ഓണോത്സവ കൊട്ടിക്കലാശത്തിന്റെ ഉദ്ഘാടന കര്‍മ്മം പ്രസിഡണ്ട് ജോണി കല്ലടാന്തിയില്‍ നിര്‍വ്വഹിക്കും.
കേരള തനിമയില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ആവോളം രുചിക്കുവാന്‍ കൊതിച്ചിരിക്കുന്ന സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്കു സംഗീത സാന്ദ്രത പകരുവാന്‍ ഗംഭീരമായ ഗാനമേളയും,ആകര്‍ഷകമായ കലാ വിരുന്നും, ‘സര്‍പ്രൈസ് ഐറ്റങ്ങളും’ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. സര്‍ഗ്ഗം കുടുംബാംഗങ്ങളില്‍ നിന്നും 2016 ല്‍ ജീ.സീ.എസ്. ഇ, എലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ പ്രത്യേകമായി തഥവസരത്തില്‍ അനുമോദിക്കുന്നതുമായിരിക്കും.
സര്‍ഗ്ഗം പ്രസിഡണ്ട് ജോണി കല്ലടാന്തിയില്‍,സെക്രട്ടറി റിച്ചി മാത്യു, ഖജാന്‍ജി തോമസ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ നടത്തിപ്പോന്ന പൊന്നോണ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
‘സര്‍ഗ്ഗം സ്റ്റിവനേജ്’ നേതൃത്വം നല്‍കുന്ന പ്രൗഢഗംഭീരമായ ഓണാഘോഷത്തിലേക്കു ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം ആശംശിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.’പൊന്നോണം2016′ ല്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ കമ്മിറ്റിയെ വിവരം അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയേല്‍ മാത്യു, സജീവ് ദിവാകരന്‍ 07877902457,ജിബിന്‍ 07466635317,അജയഘോഷ് 07970361605,മെല്‍വിന്‍ 07500868765,മനോജ് സെബാസ്റ്റിയന്‍07525007703 , സിജോ ജോസ് 07443988889, സിബി ഐസക് 07849608676, ഷൈനി ബെന്നി 07889173124
സര്‍ഗ്ഗം ‘പൊന്നോണം2016’ന്റെ വേദിയുടെ വിലാസം:സ്റ്റീവനേജ് ഓള്‍ഡ് ടൌണിലുള്ള ബാര്‍ക്ലെസ് സ്‌കൂള്‍ ഓഡിറ്റോറിയം, വാക്കേന്‍ റോഡ്,എസ്ജി1 3ആര്‍ബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല