1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: സെന്റ്‌ തോമസ്‌ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് കുടുംബ സംഗമവും ബൈബിള്‍ ക്വിസ്സും പ്രാര്‍ഥനാ നിര്‍ഭരമായി. നവതലമുറയെ വിശ്വാസ പാരമ്പര്യത്തിലും ആത്മീയ ധാരയിലും നയിക്കുന്നതിനായി രൂപീകരിക്കപ്പെട്ട കാത്തലിക് ഫോറത്തിന്റെ ആത്മാശം നവതലമുറ തന്നെ നേരില്‍ പ്രാവര്‍ത്തികമാക്കുന്ന ആത്മീയ ശോഭ പകരുന്ന ഒന്നായി സംഗമം. യുവനിര നേതൃത്വം കൊടുത്ത യോഗത്തില്‍ ജയിംസണ്‍ തോമസ്‌ അധ്യക്ഷത വഹിച്ചു, ക്രിസ്തുമസ് സന്ദേശം നല്‍കി.

കാത്തലിക് ഫോറത്തിന്റെ സദുദ്ദേശത്തെപ്പറ്റിയും അല്മായ കൂട്ടായ്മ്മയുടെ അനിവാര്യതയെയും ആസ്പതമാക്കി ശ്രാവണ്‍ സാജുവും, ഭാരത കത്തോലിക്കാ സഭാ ചരിത്രം, സഭയില്‍ അത്മായര്‍ വഹിക്കേണ്ട പങ്കും ഉത്തരവാദിത്വവും എന്നതിനെപറ്റിയും മേഖനാ ജോയിയും തങ്ങളുടെ പ്രസംഗങ്ങളില്‍ വളരെ സവിസ്ത്തരം പ്രതിപാതിച്ചു. ഷെഫിന്‍ സാജു സ്വാഗതവും ടാനിയ തങ്കച്ചന്‍ നന്ദിയും പ്രകാശിപ്പിച്ചു. ത്രിസന്ധ്യാ ജപത്തോടും മെമ്പര്‍ അജിമോന്‍ പോളക്കാടിന്റെ കഴിഞ്ഞ ദിവസം നിര്യാതയായ അമ്മയുടെ ആത്മ ശാന്തിക്കായി പ്രാര്‍ത്ഥന അര്‍പ്പിച്ചും സംഗമത്തിനു ആത്മീയ സമാരംഭം കുറിച്ചു.

തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്വിസ് കുടുംബ ബൈബിള്‍ മത്സരം തുടങ്ങിയവ വചന വിജ്ഞാനം പകരുന്ന ഒന്നായി. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഷെഫിന്‍ സാജു ,നിഖിതാ ജോഷി എന്നിവര്‍ ഒന്നാം സ്ഥാനവും നോയല്‍ സഖറിയ , ടാനിയാ പറപ്പള്ളി രണ്ടാം സ്ഥാനവും , ജയിംസണ്‍ തോമസ്‌ , നിശാന്ത് ഇരുമ്പന്‍ ഈനിവര്‍ മൂന്നാം സ്ഥാനവും നേടി. ഫാമിലി ബൈബിള്‍ മത്സരത്തില്‍ തോമസ്‌ മിറ്റത്താനിക്കല്‍ കുടുംബവും, ഷിജി കുരിയക്കോട് കുടുംബവും അപ്പച്ചന്‍ കണ്ണഞ്ചിറ കുടുംബവും സമമാനാര്‍ഹാരായി. തങ്കച്ചന്‍ ഫിലിഫ് നയിച്ച പൊതു ഐ.ക്വു ടെസ്റ്റ് അറിവിന്‍റെ ലോകം തുറുന്നു കൊടുത്ത അനുഭവമായി.

ജിന്‍സ് ചെറിയാന്‍ പ്രാര്‍ത്ഥന നയിച്ച സംഗമത്തില്‍ . ജോയ് ഇരുമ്പന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്വിസ് സാജു ജോസഫും ഫാമിലിയുടെത് സജന്‍ സെബാസ്റ്റ്യന്‍, ഐ.ക്വു ടെസ്റ്റ് തങ്കച്ചന്‍ ഫിലിപ്പും ആണ് തയ്യാറാക്കി സംഘടിപ്പിച്ചത്, ബോബന്‍ സെബാസ്റ്റ്യന്‍, സഖറിയ ചാക്കോ, മാത്യു , ഹന്നാ ബോബന്‍, ജിന്‍സ് ചെറിയാന്‍, ഷൈനി രഞ്ജിത്ത്, എന്നിവര്‍ ആലപിച്ച ഭക്തിഗാനങ്ങള്‍ സംഗമത്തിനു സംഗീത സാന്ദ്രത വിതറി. കുട്ടികളുടെ കരോള്‍ ഗാനാലാപനവും ശ്രദ്ധേയമായി. തിരുപ്പിറവിയുടെ സ്നേഹ വിരുന്നിനു മുമ്പേ ഫാ.വിന്‍സെന്റ് കുട്ടികളെ ആത്മീയ പാതയില്‍ നയിക്കുന്നന്തിന്നു ഉതകുന്ന പരിപാടികള്‍ക്ക് പിന്തുണ നല്‍കുകയും അടിസ്ത്ഥാന പാരമ്പര്യത്തില്‍ മുറുകെ പിടിച്ചു മുന്നേറാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

കേക്ക് മുറിച്ച് ആഘോഷത്തെ അനുഗ്രഹിച്ച വിന്‍സെന്റ് അച്ചന്‍ ഏവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍ ആശംശിക്കുകയും ചെയ്തു, ക്ലെവിന്‍ ഷിജി വിശ്വാസ പ്രമാണം ചൊല്ലുകയും മാരിറ്റ ഷിജി മരിയകൃപാ ഗാനവും ആലപിച്ചു. കുട്ടികളുടെ വാശിയേറിയ ഫണ്‍ ഗെയിമില്‍ നോയല്‍ ജിനേഷ്, മാരിറ്റ ഷിജി, ലെനാ ജോയ് ചെറുവത്തൂര്‍ എന്നിവര്‍ വിജയികളായി. സാജു ജോസഫ് , ജിനേഷ് ജോര്‍ജ്ജ് , ബീന ജോയ്, സെലിന്‍ തോമസ്‌ , ജാന്‍സി ബോബന്‍ , മെറ്റില്‍ഡാ ജോയ്, സിനി സജന്‍ , റെജി ജോജി, ജോഷി സഖറിയാസ് , ജോണി നെല്ലംകുഴി, സുനില്‍ കടന്തോട്ട് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്നേഹ വിരുന്നോടെ ഭക്ത്തി നിര്‍ഭഭരമായ സെന്റ്‌ തോമസ്‌ ക്രിസ്തുമസ് കുടുംബ സംഗമത്തിന്നു തിരശ്ശീല താണു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.