സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന. നാളുകള്‍ നീണ്ട തകര്‍ച്ചക്കു ശേഷം ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 4505 പോയിന്റ് ഉയര്‍ന്ന് 26,170 ല്‍ എത്തി.
ദേശീയ സൂചികയായ നിഫ്റ്റി 7,930 ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ വിപണികള്‍ക്കും കരുത്തുപകര്‍ന്നത്.
അതിനിടെ, യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും കരുത്തു കാണിച്ചു. രാവിലെ 26 പൈസ ഉയര്‍ന്ന് 65.88 എന്ന നിരക്കിലെത്തി. ഇന്നലെ ഡോളറിന് 66.14 രൂപ എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്.
ചൈനീസ് മാര്‍ക്കറ്റും ഇന്ന് ഉണര്‍ച്ചയിലാണ്. ഷാന്‍ഹായ് വിപണി 1.6 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കിടയില്‍ ഷാന്‍ഹായ് 22 ശതമാനം ഇടിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല