സ്വന്തം ലേഖകന്‍: സ്റ്റോക്‌ഹോമില്‍ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്യുന്നത് ഫേസ്ബുക്ക് ലൈവ്, മൂന്നു യുവാക്കള്‍ അറസ്റ്റില്‍. 18, 20, 24 വയസുള്ളവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സ്വീഡന്റെ തലസ്ഥാന നഗരിയായ സ്‌റ്റോക്‌ഹോമില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ഉപ്‌സല അപ്പാര്‍ട്‌മെന്റിലായിരുന്നു സംഭവം.
ഫേസ്ബുക് ഗ്രൂപ്പിലെ അംഗങ്ങള്‍ വിഡിയോ കണ്ട ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണിത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ പൊലീസിന് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ തോക്കുമായി നില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.
വിഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വിഡിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുമെന്നും ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗ കുറ്റത്തിനുപുറമേ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നഗരത്തിനടുത്ത ഉപ്‌സല അപ്പാര്‍ട്‌മെന്റില്‍വച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ മൂന്നംഗ സംഘം ശ്രമിച്ചത്. അറസ്റ്റ് ചെയ്ത യുവാക്കളെ ചോദ്യം ചെയ്തു വരികയാണെന്നും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല