സ്വന്തം ലേഖകന്‍: 14 വര്‍ഷം മുമ്പ് മോഷണം പോയ വാന്‍ഗോഗ് ചിത്രങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തി. ആംസ്റ്റര്‍ഡാമില്‍നിന്ന് മോഷണംപോയ തിയോ വാന്‍ഗോഗിന്റെ മാസ്റ്റര്‍ പീസ് പെയിന്റിങ്ങുകളാണ് ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് അന്തര്‍ദേശീയ കുറ്റാന്വേഷണ സംഘം കണ്ടെടുത്തത്. പോമ്പിയിലെ കാസ്റ്റല്‌ളെമാരെ ഡി സ്റ്റാബിയയിലെ കടലോരത്തുള്ള വീട്ടില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ചിത്രങ്ങളെന്ന് വാന്‍ഗോഗ് മ്യൂസിയം അധികൃതര്‍ അറിയിച്ചു.
1882 ല്‍ വരച്ച ‘സീസ്‌കേപ് അറ്റ് ഷെവനൈന്‍’, 1884 ലെ ‘കോണ്‍ഗ്രിഗേഷന്‍ ലീവിങ് ദ റിഫോംഡ് ചര്‍ച്ച് അറ്റ് നൈനെന്‍’ എന്നീ വിഖ്യാത ചിത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തിരിച്ചുകിട്ടിയ ചിത്രങ്ങളുടെ ആധികാരികത പരിശോധിച്ച ക്യുറേറ്റര്‍ ഇത് യഥാര്‍ഥ ചിത്രങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി മ്യൂസിയം അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
14 വര്‍ഷങ്ങള്‍ക്കു ശേഷവും വാന്‍ഗോഗിന്റെ ചിത്രങ്ങളുടെ മനോഹാരിതക്ക് മങ്ങലേറ്റിട്ടില്ലെന്നും അവര്‍ അറിയിച്ചു. 2002 ല്‍ ആണ് ഡച്ച് പൊലീസ് രാജ്യാന്തര അന്വേഷണത്തിന് തുടക്കംകുറിച്ചത്. മ്യൂസിയത്തിന് അകത്തുകടന്ന മോഷ്ടാക്കള്‍ ഗോവണി ഉപയോഗിച്ച് മേല്‍ക്കൂരയില്‍ കയറുകയും പൊട്ടിച്ച ജനലിലൂടെ കയറുപയോഗിച്ച് ചിത്രങ്ങള്‍ സൂക്ഷിച്ച മുറിയില്‍ കടക്കുകയായിരുന്നുവെന്നും സംഘം കണ്ടത്തെി.
നേപ്പില്‍സില്‍ നിന്ന് കണ്ടെടുക്കുന്നതുവരെ ചിത്രങ്ങളെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. അന്താരാഷ്ട്ര ബന്ധമുള്ള മോഷ്ടാക്കളാണ് ചിത്രങ്ങള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പനക്കായി ഒളിച്ചുവച്ചതെന്നാണ് അന്വേഷകരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല