1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2011

സഖറിയ പുത്തന്‍കളം

കവന്‍ട്രി : ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ഫെബ്രുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടക്കുന്ന സ്റ്റോണ്‍ലെ പാര്‍ക്ക് വിശ്വാസസാഗരമായിമാറും. ഏകദേശം എണ്ണായിരം ഇരിപ്പിടങ്ങളാണ് ഫെബ്രുവരി മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി ഒരുക്കുന്നത്.

നിലവില്‍ മൂവായിരത്തിലധികം വിശ്വാസികളാണ് എല്ലാ ശനിയാഴ്ചകളിലും ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏകദിന കണ്‍വെന്‍ഷന് എത്തുന്നത്. ഫാ.സേവ്യര്‍ഖാന്‍ നേതൃത്വം നല്‍കുന്ന ഫെബ്രുവരിമാസ കണ്‍വെന്‍ഷനില്‍ ആറായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യു.കെ യിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി മാറുന്ന സ്റ്റോണ്‍ലെ പാര്‍ക്ക് കണ്‍വെന്‍ഷനില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഏകദേശം ഇരുപതിനായിരം കാറുകള്‍ക്ക് പാര്‍ക്കു ചെയ്യുവാനുള്ള സൗകര്യമാണ് സ്റ്റോണ്‍ലെ പാര്‍ക്കിലുള്ളത്.

ഫെഹ്രുവരിമാസ രണ്ടാം കണ്‍വെന്‍ഷന് മുന്നോടിയായിട്ടുള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും, അഖണ്ഡജപമാലകളും, അഖണ്ഡ ഉപവാസ പ്രാര്‍ത്ഥനകളും കണ്‍വെന്‍ഷന് ചുക്കാന്‍ പിടിക്കുന്ന ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളായ സന്ദര്‍ലാന്‍ഡ്, നോര്‍ത്ത് അലേര്‍ട്ടണ്‍, കീത്തലി, ബ്രാഡ് ഫോര്‍ഡ് വേയ്ക്ക് ഫീല്‍ഡ് എന്നീ സ്ഥലങ്ങളില്‍ നിന്നും വലിയ കോച്ചുകള്‍ ഇപ്പോഴേ ബുക്ക് ചെയ്തു. ജനുവരിമാസ കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ തന്നെയായിരിക്കും.

ഫെബ്രുവരിമാസ ധ്യാനവേദിയുടെ വിലാസം

STONELEIGH PARK
WARWICK SHIRE
CV8 2LG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.