മുസ്ലീങ്ങളോട് കുറച്ചുകൂടി സഹിഷ്ണുതയോട് പെരുമാറണമെന്ന് ആന്‍ജെല മെര്‍ക്കല്‍. ബുധനാഴ്ച വൈകുന്നേരം ആദ്യത്തെ ഓണ്‍ലൈന്‍ ടെലി ടൗണ്‍ഹാള്‍ മീറ്റിങ്ങ് വഴി 7000ത്തിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ജര്‍മ്മന്‍ ചാന്‍സലറായ ആന്‍ജെല മെര്‍ക്കല്‍ മുസ്ലീങ്ങള്‍ക്കെതിരേ അസത്യങ്ങള്‍ എഴുതി പിടിപ്പിക്കുന്നത് നിര്‍ത്താന്‍ ആഹ്വനം ചെയ്തത്.ജര്‍മ്മിനിയില്‍ ജീവിക്കുന്ന മൂന്ന് മില്യണിലധികം വരുന്ന മുസ്ലീങ്ങള്‍ ജര്‍മ്മന്‍ ജനതയുടെ ഭാഗമാണെന്നും മെര്‍ക്കല്‍ പറഞ്ഞു.
എ്ല്ലാവരേയും ഒരേ പോലെ കാണരുതെന്നും അക്രമം ഇസ്ലാമിന്റെ വഴിയല്ലെന്നും മെര്‍ക്കല്‍ പറഞ്ഞതായി ഡെര്‍ സ്‌പെഗല്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തിലേക്ക് തിരിയുന്ന ഒരു ചെറിയ വിഭാഗത്തെ മുന്‍നിര്‍ത്തി മുഴുവന്‍ മുസ്ലീങ്ങളും അത്തരത്തിലാണെന്ന് കരുതെരുതെന്നും ഭൂരിഭാഗം വരുന്ന മുസ്ലീങ്ങളും അക്രമത്തിന് എതിരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ മെര്‍ക്കല്‍ തന്റെ പാര്‍ട്ടി അനുഭാവികളോട് ഇസ്ലാമിനെ കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കാതെ ആ സമയം കൊണ്ട് ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ച് ചിന്തിക്കാനും ഉപദേശിക്കുന്നുണ്ട്. ക്രിസ്തുമതത്തില്‍ പെട്ടവരാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികളില്‍ ഭൂരിഭാഗവും.
കോണ്‍ഫറന്‍സിന് അല്‍പ്പം മുന്‍പ് മാത്രമാണ് സുരക്ഷാകാരണങ്ങളാല്‍ മെര്‍ക്കലിന്റെ ടുണീഷ്യ ട്രിപ്പ് റദ്ദാക്കിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കയിലും മറ്റും നിലവിലുണ്ടായിരുന്ന ഓപ്പണ്‍ ടൗണ്‍ഹാള്‍ മീ്റ്റിങ്ങുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ടെലി ടൗണ്‍ഹാള്‍ മീറ്റിങ്ങ് സംഘടിപ്പിച്ചതെന്ന് മെര്‍ക്കലിന്റെ വക്താവ് അറിയിച്ചു. അണികളോട് കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ ഇത്തരം മീറ്റിങ്ങുകള്‍ക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
മീറ്റിങ്ങിനിടയില്‍ പാര്‍ട്ടി അണികള്‍ക്ക് ചാന്‍സലറോട് ഫോണില്‍ കൂടി ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ടായിരുന്നു. പെന്‍ഷന്‍, യൂറോ പ്രതിസന്ധി, വിദ്യാഭ്യാസ നയം എന്നിവയെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല