1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2011

ക്രിസ്മസ് പുതുവര്‍ഷ ഷോപ്പിംഗ് മുന്‍പില്‍ കണ്ട് കടക്കാര്‍ വിലകുറയ്ക്കുന്നു, 65 ശതമാനം വരെ വിലക്കുറവാണ് മിക്ക കടക്കാരും തങ്ങളുടെ സാധനങ്ങള്‍ക്ക് നല്‍കുന്നത്. ക്രിസ്മസ് പുതുവര്‍ഷ ഷോപ്പിംഗ് കാലത്ത് ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നത് കടക്കാര്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. തങ്ങളുടെ കടയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രമായാണ് പ്രധാനമായും വില കുറയ്ക്കുന്നത്.

ചെറിയ കടക്കാര്‍ മാത്രമല്ല പ്രധാനപ്പെട്ട ബ്രാന്‍ഡുകളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിലകുറച്ച് രംഗത്തുണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ ബൂട്സ് , മാര്‍ക്‌സ്ആന്‍ഡ്‌ സ്‌പെന്‍സര്‍, ആര്‍ഗോസ്, ടോയ്‌സ്-ആര്‍ എസ് എന്നിവ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

വിലക്കുറവ് ഈ സീസണില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയില്‍ കറീസും പി സി വേള്‍ഡും ടെലിവിഷന്‍ സെറ്റുകള്‍ക്ക് 33 ശതമാനം വിലക്കുറവും ഡി വി ഡി സെറ്റിന് 60ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ഡെബന്‍ഹാം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍ ഈ ക്രിസ്മസ് പുതുവര്‍ഷ സീസണ്‍ സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് ലാഭത്തില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണെന്നുറപ്പാണ്. ബ്രിട്ടീഷ് റീടെയ്ല്‍ കണ്‍സോര്‍ഷ്യം ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് നവംബര്‍ മാസത്തില്‍ തന്നെ സാധനങ്ങള്‍ക്ക് 1.6 ശതമാനം വിലക്കുറവ് സംഭവിച്ചിരുന്നുവെന്നാണ്,

സാധനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാണിക്കുന്ന സമയമാണ് ക്രിസ്മസ് സീസണ്‍. അതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്ല സാധനങ്ങള്‍ ലഭിക്കുന്നതിനാണ് കൂടുതലാളുകളും ശ്രദ്ധിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണിപ്പോള്‍ സംഭവിക്കുന്ന വിലക്കുറവെന്ന് ബ്രിട്ടീഷ് റീടെയ്ല്‍ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ജനറല്‍ സ്റ്റീഫന്‍ റോബസ്ടണ്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.