സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കാന്‍ ശ്രമിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങളെ പൊളിച്ചെഴുതുവാന്‍ ശ്രമിക്കയാണ് ഡേവിഡ് കാമറൂണും സംഘവും എന്ന് സ്കോട്ടിഷ് കത്തോലിക്കരുടെ തലവനായ കര്‍ദിനാള്‍ ആരോപിച്ചു. ഓരോ കുഞ്ഞിനും മാതാവ് പിതാവ് എന്ന പ്രകൃതി നിയമത്തിനെതിരെയാണ് ഇപ്പോള്‍ കാമറൂണ്‍ നീങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ ഈ തുറന്നു പറച്ചിലുകള്‍ മൂലം അദ്ദേഹത്തിന് പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റിട്ടുണ്ട്. എം.പിയായ മാര്‍ഗോ ജെയിംസ് കര്‍ദിനാള്‍ സംസാരിക്കേണ്ട രീതിയിലല്ല ഇദ്ദേഹം സംസാരിച്ചതെന്ന് വ്യക്തമാക്കി.
മാര്‍ഗോ ജെയിംസ് ഒരു ലെസ്ബിയന്‍ ആണ്. നമ്മുടെ മുന്‍വിധികളും ഹോമോഫോബിയയയും മാറ്റി വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ലേബര്‍ പാര്‍ട്ടിയുടെ ഉപ തലവിയായ ഹാരിയര്‍ ഹര്‍മാന്‍ പറഞ്ഞു. രണ്ടു പേര്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്നില്‍ വിവാഹത്തിനായി ഒരു തടസവും ഉണ്ടാകാന്‍ പാടില്ല.
ഈ വിവാഹം നിയമപരമാക്കാതിരിക്കുന്നതിനായി ഒരു ലക്ഷം ഒപ്പുകള്‍ സ്വീകരിച്ചു ഇ-പെറ്റിഷന്‍ അയക്കാനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇ-പെറ്റിഷന്റെ ഔദ്യോഗിക വക്താവായ കോളിന്‍ ഹാര്‍ട്ട് വിവാഹത്തെപ്പറ്റി ആളുകളുടെ മനോഭാവമാണ് ഇതിലൂടെ പുറത്തു വരുന്നത് എന്നാണു പറഞ്ഞത്. ജീവിതത്തിലെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ ഇതില്‍ ഒപ്പ് വച്ചിട്ടുണ്ട്. 2015 ഓടെയാണ് ഈ നിയമം നിലവില്‍ വരിക. ഇപ്പോഴും സ്വവര്‍ഗപ്രേമികള്‍ ഒരുമിച്ചു താമസിക്കുന്നുണ്ട് എങ്കിലും അത് നിയമപരമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല