സ്വന്തം ലേഖകന്‍: ചപാലക്കു പിന്നാലെ കൂടുതല്‍ പ്രഹര്‍ശേഷിയുള്ള ചുഴലിക്കാറ്റ് ഗള്‍ഫ് മേഖലയിലേക്ക്, 24 മണിക്കൂറിനുള്ളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ താണ്ഡവമാടിയ ചപാല ചുഴലികൊടുങ്കാറ്റിനു തൊട്ടു പിന്നാലെ അടുത്ത കൊടുങ്കാറ്റു കൂടി അറബികടലില്‍ രൂപമെടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ചപാലയേക്കാള്‍ പ്രഹരശേഷിയുള്ള കൊടിങ്കാറ്റായിരിക്കും ഒമാനിലും യെമനിലും വീശിയടിക്കാന്‍ പോകുന്നത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കാന്‍ പോകുന്നത്.
ചപാല വിതച്ച ദുരന്തങ്ങളില്‍ നിന്നും കരകേറുന്നതിന് മുന്‍പ് തന്നെ അടുത്ത ഭീകരന്‍ എത്തുന്നത് മേഖലയെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീശിയടിക്കുന്ന കാറ്റ് മസ്‌കറ്റ്, യെമന്‍ എന്നീ തീരങ്ങളെ ആയിരം കിലോമീറ്ററുകള്‍ വിഴുങ്ങാന്‍ കഴിയും.
അറബി കടലില്‍ രൂപെ കൊള്ളുന്ന പുതിയ സമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി സൂചന. കര്‍ണ്ണാടക, കൊങ്കണ്‍, ഗോവ,കേരളം എന്നിവയുടെ തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല