ബ്രിട്ടനില്‍ ഇത് പ്രക്ഷോഭങ്ങളുടെ കാലമാണ്. വാള്‍സ്ട്രീറ്റ് മോഡല്‍ കലാപത്തില്‍ സെന്റ് പോള്‍സ് കത്തീഡ്രലിന്റെ മുമ്പില്‍ ബ്രിട്ടീഷ് ജനത അണി നിരന്നത് ലോക സമൂഹം അടുത്തൊങ്ങും മറക്കാനിടയില്ല. ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്നത് മനുഷ്യാവകാശപരമായ മറ്റൊരു പ്രക്ഷോഭത്തെക്കൂടിയാണ്. രാജ്യത്തെ പ്രായമായവരുടെ ഏറ്റവും വലിയ സംഘടനയായ ഏജ് യു കെ ആയിരത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാര്‍ തണുത്തു മരവിച്ച് മരിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പാര്‍ലമെന്റംഗങ്ങളെ നിര്‍ബന്ധിക്കുകയാണ് അവര്‍.
2700ലേറെ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ തങ്ങളുടെ വീട്ടില്‍ ആവശ്യമായ ഹിറ്റിംഗ് സൗകര്യമില്ലാത്തതിനാല്‍ തണുത്തു മരവിച്ച് മരിക്കും എന്ന ഗവേഷകരുടെ കണ്ടെത്തലാണ് ഈ സമരത്തിന് അടിസ്ഥാനം. ഒരാഴ്ച തണുപ്പു മൂലം മരിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 400ലേറെ വരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇത് ഒരാഴ്ച റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അധികം വരും. ഒരാള്‍ മരിക്കുമ്പോള്‍ എട്ട് പേര്‍ വീതം ആശുപത്രിയിലാകുകയും 32 പേര്‍ വീതം രോഗികളാകുകയും 30 പേര്‍ക്ക് സോഷ്യല്‍ സര്‍വീസുകളില്‍ അഭയം തേടാണ്ടതായും വരും.
വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില മൂന്നില്‍ ഒന്ന് വയോധികരെയും ഇന്ധന ദരിദ്രരാക്കിയെന്നും ഇതാണ് ഇത്തരത്തിലൊരു അവസ്ഥയ്ക്ക് കാരണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ മിഖായേല്‍ മിച്ചല്‍ പറയുന്നു. ഇവരില്‍ പലരും വീടുകളില്‍ ഭക്ഷണം ലഭ്യമാക്കണോ അതോ ചൂട് സൃഷ്ടിക്കാന്‍ ശ്രമിക്കണോ എന്ന അവസ്ഥയിലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഇവരെ സഹായിക്കാന്‍ തണുപ്പുകാലത്തെങ്കിലും ഇന്ധന വില കുറയ്ക്കുക മാത്രമാണ് പോംവഴിയെന്നും മിച്ചല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല