സ്വന്തം ലേഖകന്‍: ട്രംപും പോണ് താരം ഡാനിയല്‍സുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്; ട്രംപിന്റെ വക്കീലിനെതിരെ മാനനഷ്ടക്കേസുമായി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി നടത്തിയ ലൈംഗികബന്ധത്തെ കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പോണ് നായിക സ്റ്റോമി ഡാനിയല്‍സിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത്. പ്രസിഡന്റ് ട്രംപും, സ്റ്റോമിയും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയ വൈറ്റ് ഹൗസ്, നടിയെ ഏതെങ്കിലും തരത്തില്‍ ട്രംപോം അദ്ദേഹത്തിന്റെ ആളുകളോ ഭീഷണിപ്പെടുത്തിയെന്ന വാദവും തള്ളി.
‘സ്റ്റോമി നല്‍കിയിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രസിഡന്റ് ശക്തമായി നിഷേധിക്കുന്നു. വാദങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത ആളാണ് ആരോപണം ഉന്നയിക്കുന്നത്,’ വൈറ്റ് ഹൗസിലെ മാധ്യമവിഭാഗം പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സെക്രട്ടറി രാജ് ഷാ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും നടിയും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 1,30,000 ഡോളര്‍ നല്‍കിയെന്ന വാദത്തില്‍ വിശദീകരണം നല്‍കേണ്ടത് ഇത് നല്കിയ അഭിഭാഷകന് കോഹനാണെന്നും തെറ്റായ ആരോപണങ്ങള്‍ പലപ്പോഴും കോടതിക്ക് പുറത്ത് വെച്ച് തീര്പ്പാറുള്ളതാണെന്നും ഇത് പുതിയ കാര്യമൊന്നുമല്ലെന്നും രാജ് ഷാ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇത്രയും ആരോപണം ഉയര്‍ന്നിട്ടും ട്രംപ് ഒരക്ഷരം മിണ്ടാത്തത് എന്ത് കൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പ്രസിഡന്റിനോട് തന്നെ ചോദിക്കണമെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ മറുപടി. താനും ട്രംപും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് സ്റ്റോമി ഡാനിയല്‍സ് വിശദമായ വെളിപ്പെടുത്തില്‍ നടത്തിയത്. ഒപ്പം ട്രംപിന്റെ അഭിഭാഷകന് മൈക്കല്‍ കൊയനെതിരെ മാനനഷ്ടക്കേസും നല്‍കിയിരിക്കുകയാണ് ഡാനിയല്‍സ് എന്നാണ് റിപോര്‍ട്ട്. തന്നെ നുണ പറയുന്നയാളെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവളാണെന്നും കൊയന് വിളിച്ചതായി പരാതിയില്‍ ഡാനിയല്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല