സ്വന്തം ലേഖകന്‍: കര്‍ക്കിടക കഞ്ഞിയുടെ രുചിയുമായി രാമായണ മാസ ആചാരണത്തിനു തുടക്കമിട്ട കവന്‍ട്രി ഹിന്ദു സമാജം ഒരിക്കല്‍ കൂടി രാമായണ ചിന്തകളിലൂടെ കടന്നു പോകാന്‍ തയ്യാറെടുക്കുന്നു . രാമായണ പാരായണം , രാമ നമഃ സന്ധ്യ , രാമായണ കഥ എന്നിവയുമായാണ് അടുത്ത മാസം ആദ്യ ഞായറാഴ്ച ആയ ഏഴാം തിയതി കഥ സദസും ചിത്ര രചനയും ഒരുക്കി സത് സംഗം സംഘടിപ്പിക്കുന്നത് . കുട്ടികള്‍ക്ക് വേനല്‍ അവധി തുടങ്ങിയാതിനാല്‍ ഇത്തവണ അവര്‍ക്കായി കൂടുതല്‍ സമയം ചിലവിട്ടാകും സത് സംഗം സംഘടിപ്പിക്കുക എന്നു സത് സംഗം സംഘടിപ്പിക്കുന്ന പ്രസൂദന്‍ അറിയിച്ചു . കഥകളും ചിത്ര രചനയും ഒരുക്കി കൂടുതല്‍ രസകരമായ വിധത്തില്‍ കുട്ടികളില്‍ ആദ്ധ്യാല്‍മിക ചിന്ത വളര്‍ത്തുന്ന സമീപനമാണ് കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുത്തിരിക്കുന്നത് . പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും ഒക്കെ ലളിതമായി കുട്ടികളില്‍ അവതരിപ്പിക്കുന്ന രീതിയാണ് ഈ സത് സംഘത്തിന്റെ പ്രധാന പ്രത്യേകത . ഇതോടൊപ്പം മുതിര്‍ന്നവരും കേട്ടു മറന്ന അറിവുകള്‍ പുതുക്കിയെടുക്കുന്നു എന്നതും പ്രത്യേകതയാണ് .
ഇത്തവണയും രാമായണ പാരായണത്തോടെയാകും സത് സംഘത്തിന് തുടക്കം . കഴിഞ്ഞ മാസം ശ്രീകാന്ത് നമ്പൂതിരി നടത്തിയ രാമായണ പാരായണത്തിന്റെ ഓര്‍മ്മയിലാകും സമാജം അംഗങ്ങള്‍ ഒരിക്കല്‍ കൂടി രാമായണ പാരായണം ശ്രവിക്കാന്‍ എത്തുക . കഥ സദസ്സില്‍ ഒരിക്കല്‍ കൂടി രാമായണത്തിലെ സുന്ദരമായ അനുഭവങ്ങള്‍ കുട്ടികളുടെ മുന്നില്‍ എത്തും . ഇത്തവണ സജിത് വെങ്കിട്ടയാണ് കഥയുമായി എത്തുന്നത് . അടുത്ത മാസം മുതല്‍ കുട്ടികളെ കൊണ്ടു കഥ പറയിക്കുന്ന രീതിയും സമാജം വിഭാവനം ചെയ്യുന്നുണ്ട് . പതിവ് പോലെ പുരാണ ക്വിസ് മത്സരവും ഭജനയും ഒക്കെയായി രണ്ടര മണിക്കൂര്‍ ദൈര്‍ഗ്യം ഉള്ള സത്‌സംഗം വൈകുന്നേരം നാലു മണിക്ക് തന്നെ തുടങ്ങാന്‍ ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സമാജം പ്രവര്‍ത്തകര്‍ . ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്‌സംഗത്തില്‍ പങ്കെടുക്കുന്നതു .
കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു . ഈ മാസത്തെ സത് സംഘത്തില്‍ പ്രാര്‍ത്ഥന സുഭാഷ് , ആര്‍ച്ച സജിത് എന്നിവരുടെ പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
അടുത്ത ഭജന്‍ സത്സംഗം ആഗസ്ത് 7 നു അഷ്ബിയില്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക്: covhindu@gmail.com
അഡ്രസ്: 43 a, ashby , LE 65 1 AG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല