വിരുന്നുകള്‍ കൊഴുപ്പിക്കണമെങ്കില്‍ നഗ്നനൃത്തം കൂടിയേ തീരൂ എന്ന രീതിയിലേക്ക് സിംഗപ്പൂര്‍ മാറുകയാണ്. പെണ്‍കുട്ടികള്‍ സംഘടിപ്പിക്കുന്ന സല്‍ക്കാരങ്ങള്‍ക്ക് ആവേശം പകരാന്‍ ആണുങ്ങളുടെ നഗ്നനൃത്തവും ഇവിടെ ഫാഷനായിക്കഴിഞ്ഞു. ഗേ പാര്‍ട്ടികളിലെ പ്രധാന ആകര്‍ഷണവും നഗ്നത തന്നെ. പശ്ചാത്യരാജ്യങ്ങളിലെ ഇത്തരം പ്രവണത അപ്പാടെ കടമെടുക്കുകയാണ് സിംഗപ്പൂര്‍.
സ്വന്തം മക്കളുടെ പേരില്‍ നടത്തുന്ന വിരുന്നുസല്‍ക്കാരങ്ങളില്‍ മാതാപിതാക്കള്‍ തന്നെയാണ് നഗ്നനൃത്തം സ്പോണ്‍സര്‍ ചെയ്യുന്നത് എന്നതാണ് രസകരമായ കാര്യം. മക്കള്‍ക്ക് ഹരം പകരാന്‍ മേനിയഴക് പ്രദര്‍ശിപ്പിക്കുന്ന സുന്ദരിമാരെ സിംഗപ്പൂരിലെ അച്ഛനമ്മമാര്‍ സംഘടിപ്പിച്ച് നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്. മകന്റെ ബാച്ചിലര്‍ പാര്‍ട്ടി, പിറന്നാളാഘോഷം, പരീക്ഷയിലെ വിജയം- വിശേഷം ഏതായാലും വിരുന്നുകള്‍ക്ക് കൊഴുപ്പേകാന്‍ നഗ്നനൃത്തം കൂടാതെ വയ്യ.
ഹോട്ടലുകളിലും ബീച്ചുകളിലും മാത്രമല്ല, വീടുകളിലും ഇത്തരം വിരുന്നുകള്‍ അരങ്ങേറുന്നു. നര്‍ത്തകിമാരായ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കി നല്‍കുന്ന ഏജന്‍സികള്‍ തന്നെയാണ് ഈ പ്രവണത വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. 1000 മുതല്‍ 1500 സിംഗപ്പൂര്‍ ഡോളര്‍ വരെയാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഈ വര്‍ഷം മാത്രം ഇത്തരം ഇരുപത്തഞ്ചോളം പാര്‍ട്ടികള്‍ നടന്നുകഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല