സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയുടെ ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരം കിട്ടാതെ ജനങ്ങളും കാലാവസ്ഥാ നിരീക്ഷകരും. കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂര്‍വ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. കയറില്‍ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയില്‍ ദൃശ്യമായ അപൂര്‍വ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇതിനോടപ്പം ഉയരുന്നത്.
ഇത് കരിമരുന്ന് പ്രയോഗമാണെന്ന് ചിലര്‍ പറയുന്നു. അത്യാധുനിക റോക്കറ്റ് പോലെ അതിനെ കണ്ടാല്‍ തോന്നുമെന്നും ചിലര്‍ പറയുന്നു. ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാന്റ് ബാര്‍ബറയില്‍ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും കാലിഫോണര്‍ണിയന്‍ പത്രമായ സാക്രമെന്റോ ബീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ ചിത്രങ്ങള്‍ ട്വറ്ററില്‍ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉല്‍ക്ക വര്‍ഷമായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് കാലിഫോര്‍ണിയ കാലവസ്ഥ നിരീക്ഷണ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല