സ്വന്തം ലേഖകന്‍: വരന് പ്രായം 28, വധുവിന് 82, പ്രണയം പൂത്തുതളിര്‍ത്തത് റോങ് നമ്പര്‍ ഫോണ്‍ കാള്‍ വഴി, ഇന്തോനേഷ്യയില്‍ നിന്നൊരു അപൂര്‍വ പ്രണയകഥ. റോങ് നമ്പര്‍ ആയി വന്ന ഒരു ഫോണ്‍ കോളില്‍ തുടങ്ങിയ സൗഹൃദമാണ് 28 കാരന് സോഫിയാന്‍ ലോഹോ ഡാന്‍ഡേലിനെയും 82 കാരി മാര്‍ത്ത പോട്ടുവിനെയും അടുപ്പിച്ചതും ആ അടുപ്പും പിന്നീട് വിവഹം വരെയെത്തിച്ചതും.
ഏകദേശം ഒരു വര്‍ഷം മുമ്പ് ഇന്‍ഡോനേഷ്യയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിക്കാരനായ ഡാന്‍ഡേലിനെ തേടി ഒരു ഫോണ്‍കോള്‍ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. ആളു തെറ്റിവന്ന കോള്‍ ആയിരുന്നെങ്കിലും വ്യത്യസ്തമായ ആ പെണ്ശബ്ദത്തിനോട് ഡാന്‍ഡേലിനു ഒരു പ്രത്യേക ഇഷ്ടം തോന്നി. ആ ഇഷ്ടം പിന്നീട് ആരാണ് ശബ്ദത്തിന്റെ ഉടമ എന്ന അന്വേഷണമായി. അതിനുള്ള മറുപടിയില്‍ ഡാന്‍ഡേല്‍ വീണുപോകുകയും ചെയ്തു. മാര്‍ത്ത തന്നെ പരിചയപ്പെടുത്തിയ രീതിയാണ് ഡാന്ഡലിനെ ആകര്‍ഷിച്ചത്.
പിന്നീടുള്ള നാളുകളില്‍, ആ ബന്ധം വളര്‍ന്നു. ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചു. പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൈമാറി. ഒടുവില്‍ മാര്‍ത്തയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ വന്നപ്പോള്‍ ഡാന്‍ഡേല്‍ തന്റെ പ്രണയം മാര്‍ത്തയോട് തുറന്നു പറഞ്ഞു. മാര്‍ത്തക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഏകദേശം ഒരു വര്‍ഷത്തെ ഫോണ്‍ ഇന്‍ പ്രണയത്തിനുശേഷം ഡാന്‍ഡേല്‍ മാര്‍ത്തയെ കാണാന്‍ ഇന്‍ഡോനേഷ്യയിലെ മാര്‍ത്തയുടെ വീട്ടിലെത്തി.
എന്നാല്‍ വാതില്‍ തുറന്ന മാര്‍ത്തയെ കണ്ട ഡാന്‍ഡല്‍ ഞെട്ടി. കാരണം ഇക്കാലമത്രയും തന്റെ പ്രായം മാര്‍ത്ത ഡാല്ഡലില് നിന്ന് ഒളിച്ചുവച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ 10 വര്‍ഷങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ധത്തില്‍ കഴിയുന്ന മാര്‍ത്തയ്ക്ക് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് ഡാന്‍ഡേലിനു മനസിലായി. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
28 കാരനും 82 കാരിയും തമ്മിലുള്ള വിവാഹം എന്നത് ഇരുവരുടേയും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത സംഗതിയായിരുന്നു. എന്നാല്‍ ഡാല്ഡലിന്റെ നിശ്ചയ ദാര്‍ഡ്യത്തിനും പ്രണയത്തിനും മുന്നില്‍ എല്ലാവരും മുട്ടുമടക്കി. ഫെബ്രുവരി 18ന് ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല