1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പ്രമേയം പാസാക്കി.
നായ്ക്കളുടെ മാംസം കയറ്റുമതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയമാണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ അംഗീകരിച്ചത്. പ്രമേയം കഴിഞ്ഞ ആഴ്ച എറണാകുളം ജില്ലാഘടകം അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കിയിരുന്നു.

വികാരപരമായ തീരുമാനമല്ലെന്നും ശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വയ്ക്കുന്നതുമെന്നുമാണ് അസ്സോസിയേഷന്‍ നിലപാട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും,ചൈന,ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളിലും നായ്ക്കളുടെ മാംസത്തിന് വലിയ ഡിമാന്റാണ്.നായ്ക്കളെ പരിശോധനയ്ക്ക് വിധേയമാക്കി ശാസ്ത്രീയമായ രീതിയില്‍ മാംസം സംസ്‌ക്കരിച്ച് കയറ്റി അയക്കണമെന്നാണ് പ്രമേയം.

നിരത്തിലിറങ്ങാതെ വാഹനത്തില്‍ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ തെരുവുനായ ശല്യ മനസ്സിലാകില്ലെന്ന് അസ്സോസിയേഷന്‍ ആരോപിക്കുന്നു.ഇത്തരത്തിലുള്ള മൃഗസ്‌നേഹികള്‍ക്ക് നായ്ക്കളോട് മാത്രമാണോ സ്‌നേഹമെന്നാണ് ഇവരുടെ ചോദ്യം.

മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാല ഈ നിര്‍ദ്ദേശത്തിന്റെ പ്രായോഗിക വശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അസ്സോസിയേഷന്‍ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രമേയം അപക്വമാണെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി എം കെ മുനീര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.